Chapter Title : എൻ്റെ മൺവീണയിൽ 24 [Dasan]
വണ്ടിയിൽ ഉണ്ടായിരുന്നു. ഒരേ കോട്ടയത്ത് ഇറക്കിയപ്പോൾ സമയം വൈകി അവൻ അവിടെ തന്നെ ആയിട്ട് പോകാം എന്ന് പറഞ്ഞു. പിറ്റേ ദിവസം രാവിലെ ഇങ്ങോട്ട് പോന്നു. എറണാകുളത്ത് ഒരു ഫ്രണ്ട് ഉണ്ടായിരുന്നു, ഇന്നലേ അവിടെത്തങ്ങി.
കുഞ്ഞച്ഛൻ: നീ ട്രെയിനിങ് എന്ന് പറഞ്ഞു പോന്നിട്ട്, കൂട്ടുകാരുടെ വീട്ടിൽ തങ്ങാണോ പോന്നത്?
ഞാൻ: എറണാകുളം എത്തിയപ്പോഴാണ് ട്രെയിനിങ് മാറ്റിവെച്ച വിവരം അറിയുന്നത്.
കുഞ്ഞച്ഛൻ: എന്നിട്ടെന്തേ നീ വീട്ടിലേക്ക് പോയില്ല.
ഞാൻ: അവനെ കാണുന്നത് കുറേ നാളുകൾക്ക് ശേഷമാണ്, അതുകൊണ്ട് അവൻ പറഞ്ഞപ്പോൾ അവൻറെ കൂടെ കൂടി.
കുഞ്ഞച്ഛൻ: അവിടെനിന്ന് വിളിക്കുമ്പോൾ ഇവിടെ ഇല്ല എന്ന് പറയാൻ കാരണം എന്ത്?
ഞാൻ: ട്രെയിനിങ് ഇല്ല എന്ന് കരുതണ്ട എന്ന് വിചാരിച്ച് പറഞ്ഞതാണ്. ഞാൻ നാളെ വീട്ടിൽ കയറിയിട്ടേ പോകു. ഇന്ന് അമ്മുമ്മയെ കാണാൻവേണ്ടി വന്നതാണ്.
കുഞ്ഞച്ഛൻ: എന്നിട്ടും ഇത്ര വൈകിയത്?
ഞാൻ: ട്രെയിനിൽ നടക്കുന്ന സ്ഥലത്ത് ഒരു ലെറ്റർ കൊടുക്കാൻ ഉണ്ടായിരുന്നു, അതു കൊടുത്ത് തിരിച്ചുവന്നപ്പോൾ ഈ സമയമായി.
കുഞ്ഞച്ഛൻ: നിൻറെ മൊബൈലിൽ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ?
ഞാൻ: അത് തിരക്കിനിടയിൽ ചാർജ് ചെയ്യാൻ മറന്നു പോയിരുന്നു, അതുകൊണ്ട് രണ്ട് ദിവസമായി ഓഫാണ്.
കുഞ്ഞച്ഛൻ: നീ പോയ ഇടത്തു നിന്നും വൈദ്യുതി ഇല്ലായിരുന്നോ?
ഞാൻ: പലയിടത്തും കൊണ്ടുപോയി ചാർജ് ചെയ്യേണ്ട കാര്യമില്ല എന്ന് കരുതി.
കുഞ്ഞച്ഛൻ: എന്തെങ്കിലും അത്യാവശ്യത്തിന് വിളിക്കുമ്പോൾ കിട്ടാൻ ആണല്ലോ ഈ ഫോൺ കൊണ്ടു നടക്കുന്നത്. നിന്നെ ആ ഫോണിൽ എത്രയോ പേര് വിളിച്ചിട്ടുണ്ടെന്ന് അറിയാമോ. ഇവിടെ ഇപ്പോൾ ചാർജ് ചെയ്യാമല്ലോ.
ഇങ്ങനെ സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. ഞാൻ മൊബൈലിൽ
💬 Comments
View all comments