Chapter Title : എൻ്റെ മൺവീണയിൽ 24 [Dasan]
എടുത്തു കൊണ്ട് ഞാൻ ഇങ്ങു പോരും.
ഞാൻ: ഏതായാലും അവർ വന്നു സംസാരിക്കട്ടെ, അതുവരെ ഞാൻ ഇവിടെ നിൽക്കാം.
സീത: എന്തിന്, അവർ ഔപചാരികമായി വന്നു സംസാരിക്കുന്നു എന്ന് മാത്രം. അതിൽ കൂടുതൽ ആയിട്ട് ഒന്നും അതിൽ കരുതേണ്ട.
ഞാൻ തമാശക്ക് ആണെങ്കിലും ഗൗരവത്തിൽ തന്നെ.
ഞാൻ: വല്ല സ്ത്രീധനത്തിൻ്റെ പ്രശ്നത്തിൽ തെറ്റിപ്പിരിഞ്ഞാലോ?
സീത വളരെ ലാഘവത്തോടെ ചോദിച്ചു.
സീത: ചേട്ടനെ എത്രയാണ് സ്ത്രീധനം വേണ്ടത്? പറഞ്ഞോളൂ.
ഞാൻ: എനിക്ക് വേണ്ടത്..........
ഞാൻ അവളുടെ അരയിൽ കൈകൾ ചുറ്റി എന്നോട് ചേർത്തു, ചുണ്ടിലും കണ്ണുകളിലും രണ്ടു കവിളിലും നെറുകയിലും കഴുത്തിലും ചുംബനങ്ങൾ കൊണ്ട് മൂടി.
ഞാൻ: ഇതാണ് വേണ്ടത്.
സീത: ഇത് പിടിച്ചു വാങ്ങലാണ്, കൊള്ള എന്നു പറയും.
ഞാൻ: അതെ, ഞാൻ കൊള്ളക്കാരൻ ആണ്. പിച്ചിച്ചീന്തും ഞാൻ.
ഞാൻ അവളെ ഇക്കിളിയിടാൻ തുടങ്ങി, അവൾ ചിരിച്ചു കൊണ്ട് പുറത്തേക്കോടി പുറകെ ഞാനും. അവൾ വീട്ടിലേക്കോടി, ഞാൻ പതിയെ അകത്തേക്ക് കയറി നനച്ച് ഇട്ടിരുന്ന ഡ്രസ്സ് വാഷ് ചെയ്യാൻ തുടങ്ങി. അവളെ ഓടിക്കാൻ ഇതേ ഒരു മാർഗം ഉള്ളു എന്ന് എനിക്ക് തോന്നിയിരുന്നു. വാഷ് ചെയ്ത ഡ്രസ്സ് അയയിൽ വിരിക്കുമ്പോൾ, അവൾ സിറ്റൗട്ടിൽ നിന്നും നോക്കുന്നുണ്ടായിരുന്നു. അവൾ വിരലുകൊണ്ട് ഇങ്ങോട്ട് വാ കാണിച്ചുതരാം എന്നുള്ള ഒരു സിഗ്നൽ തന്നു. വിരിച്ചു, കുളിയും കഴിഞ്ഞാണ് ഞാൻ ചേട്ടൻറെ വീട്ടിലേക്ക് പോയത്. അവിടെ ചെന്നപ്പോൾ സീത മുറിയടച്ച് കയറി ഇരിക്കുകയാണ്. ചേച്ചി എനിക്കുള്ള ഭക്ഷണം കൊണ്ടുവന്ന ടേബിളിൽ വെച്ചു, കഴിച്ചു കഴിഞ്ഞിട്ടും സീത വാതിൽ തുറന്നു പുറത്തു വന്നില്ല. ഇന്ന്
💬 Comments
View all comments