0%

Chapter Title : എൻ്റെ മൺവീണയിൽ 24 [Dasan]

Author : Dasan Read All Parts 569

ഒരുമിച്ച് ഇറങ്ങാം എന്ന് പറഞ്ഞതുകൊണ്ട് വാതിലിൽ ചെന്ന് മുട്ടി വിളിച്ചു. പ്രതികരണം ഒന്നും ഇല്ല എന്ന് മാത്രമല്ല വാതിൽ തുറന്നില്ല. ആള് പിണക്കത്തിലാണ്, ഞാൻ സെറ്റിയിൽ പോയി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് അവൾ കോളേജിൽ പോകാൻ ഉള്ള തയ്യാറെടുപ്പോടെ പുറത്തിറങ്ങി, എന്നെ കണ്ട ഭാവം നടിക്കാതെ അടുക്കളയിൽ പോയി ഭക്ഷണം എടുത്തു കഴിച്ചു.
ഞാൻ: എന്താണ് പോകണ്ടേ?
അതിനെ മറുപടിയൊന്നും തന്നില്ല.
ഞാൻ: ഒരുമിച്ച് ഇറങ്ങാം എന്ന് പറഞ്ഞിരുന്നു, എൻറെ കൂടെ വരുന്നില്ലേ? എനിക്ക് കോളേജിൽ കൊണ്ടുവന്ന ആക്കിയിട്ട് വേണം തിരിച്ചുവരാൻ.
സീത: എന്നെ അന്യയായി കാണുന്ന ഒരാളുടെ കൂടെ ഞാൻ എങ്ങോട്ടും വരുന്നില്ല.
ഞാൻ: ആരു പറഞ്ഞു. അന്യയാണെന്ന്, അതൊക്കെ പോകുമ്പോൾ പറയാം വാ......
സീത: ഇല്ലന്നേ. ഞാൻ വരുന്നില്ല. ഇപ്പോഴും ഒരു അകലം സൂക്ഷിക്കുന്ന ആളുടെ കൂടെ എങ്ങോട്ടുമില്ല. പൊയ്ക്കോ, ഞാൻ നടന്നു പൊയ്ക്കോളാം.
ചേച്ചി ഇതൊക്കെ കേട്ടിട്ട് ചിരിച്ചുകൊണ്ട് നിൽപ്പുണ്ട്. ആ ചിരി കണ്ടപ്പോൾ സീതക്ക് കലികയറി.
സീത: അമ്മ എന്തിനാണ് ചിരിക്കുന്നത്. ഞാൻ പോകില്ല എന്ന് പറഞ്ഞാൽ പോകില്ല.
കഴിച്ചു കഴിഞ്ഞ് അവൾ കൈകഴുകി കോളേജിൽ പോകാൻ റെഡിയായി ഇറങ്ങി.
ഞാൻ: എന്നോട് പിണങ്ങി ഇറങ്ങുകയാണൊ, എന്നാൽ ഞാൻ ഇനി ഇങ്ങോട്ട് വരില്ല. ഒരാൾക്ക് മാത്രമല്ല വാശി, ഞാനും വാശിക്ക് ഒട്ടും പുറകിലല്ല.
സീത തിരിഞ്ഞു നോക്കാതെ നടന്നു പോയി. ഞാൻ ചേച്ചിയോട് യാത്ര പറഞ്ഞ് ഇറങ്ങി, ഭക്ഷണം കൊണ്ടു പോകുന്ന കാര്യം പറഞ്ഞപ്പോൾ വേണ്ട എന്ന് പറഞ്ഞു. വണ്ടിയുടെ താക്കോൽ തിരിച്ച് മുറിയിൽ കൊണ്ടുവന്നു വെച്ചു. പുറത്തു

💬 Comments

View all comments