Chapter Title : എൻ്റെ മൺവീണയിൽ 24 [Dasan]
കിടന്നിരുന്ന ഡ്രസ്സ് എടുത്ത് അകത്തിട്ടു, വാതിൽ പൂട്ടി താക്കോൽ ചേച്ചിയെ ഏൽപ്പിച്ചു. ഞാൻ നടന്നു ബസ്റ്റോപ്പിൻ്റെ അടുത്തുകൂടെ പോകുമ്പോൾ, സീത അവിടെ ബസ്സ് കാത്തു നിൽപ്പുണ്ട്. എന്നെ കണ്ടിട്ട് മുഖവും വീർപ്പിച്ചു നിൽക്കുകയാണ് ചെയ്തത്. ഞാൻ നോക്കിയെങ്കിലും, എന്നെ തീരെ ഗൗനിച്ചില്ല. ഓഫീസിൽ ചെല്ലുമ്പോൾ ആരും എത്തിയിട്ടില്ല, കുറച്ചു കഴിഞ്ഞപ്പോഴേക്കും എല്ലാവരും എത്തി. പഴയതുപോലെ തിരക്കായിരുന്നു. ഇടയ്ക്ക് രവിച്ചേട്ടൻ അടുത്ത് വന്ന്, മകളുടെ ബർത്ത് ഡേ ആണ് ഇന്ന്, വൈകിട്ടാണ് ആഘോഷം ഇവിടെ അജയനെ മാത്രമേ വിളിക്കുന്നു ഉള്ളൂ. ഇന്ന് നമുക്ക് വീട്ടിൽ കൂടാം എന്നു പറഞ്ഞു. ഉച്ചക്ക് പുറത്തു ചായക്കടയിൽ പോയി ഒരു ചായയും പഴംപൊരിയും കഴിച്ചു. അടുത്തുള്ള ചെറിയ ജ്വല്ലറിയിൽ കയറി ഒരു സെറ്റ് ചെറിയ കമ്മൽ വാങ്ങി. ചേട്ടനെ വിളിച്ചു ഇന്ന് വരില്ല സഹപ്രവർത്തകൻ്റെ വീട്ടിൽ ഒരു പരിപാടി ഉണ്ടെന്നും പറഞ്ഞു. സീതയുമായി രാവിലെ ഉണ്ടായ സംഭവം പറഞ്ഞു, അതുകൊണ്ട് ഈ വിവരം പറയേണ്ട എന്നും പ്രത്യേകം പറഞ്ഞു. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ രവി ചേട്ടൻറെ നമ്പർ കൊടുത്തു. പെണ്ണിന് ഇത്തിരി വാശി കൂടുതലാണ്, അതു കുറക്കണം. വൈകുന്നേരം ഓഫീസിൽ നിന്നും രവി ചേട്ടനോടൊപ്പം പോയി. പോകുന്ന വഴി മൊബൈൽ ഓഫ് ചെയ്തു വച്ചു. അവിടെ ചെന്നപ്പോൾ രവി ചേട്ടൻറെ രണ്ട് അനിയന്മാരും അവരുടെ കുടുംബവും അമ്മയും മാത്രമാണുണ്ടായിരുന്നത്. ചേട്ടൻറെ അച്ഛൻ വർഷങ്ങൾക്കു മുമ്പ് മരിച്ചിരുന്നു, അമ്മ മാത്രമാണ് ഇപ്പോഴുള്ളത്. അമ്മ രവി ചേട്ടൻറെ കൂടെയാണ് താമസിക്കുന്നത്. രവിച്ചേട്ടന് രണ്ടു കുട്ടികളാണ്, മൂത്തയാൾ ആൺ കുട്ടിയാണ് രാഹുൽ 11 വയസ്. രണ്ടാമത്തെ
💬 Comments
View all comments