0%

Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Author : Dasan Read All Parts 1K

പുതച്ചു കിടന്നതു കൊണ്ട് നല്ല സുഖം തോന്നി, അങ്ങനെ കിടന്ന് ഉറങ്ങിപ്പോയി. അച്ഛൻ വന്നു വിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്. തല പൊങ്ങുന്നുണ്ടായിരുന്നില്ല, എന്നിട്ടും എഴുന്നേറ്റിരുന്നു.
അച്ഛൻ: മോൻ എപ്പോൾ വന്നു, ഞങ്ങൾ നോക്കിയിരിക്കുകയായിരുന്നു.
ഞാൻ: വെളുപ്പ് ആയി, നിങ്ങളെ വന്ന് വിളിച്ചു ബുദ്ധിമുട്ടിക്കണ്ടല്ലോ എന്ന് കരുതി ഞാൻ ഇവിടെ കയറി കിടന്നു.
അച്ഛൻ: എന്ത് ബുദ്ധിമുട്ടാണ് മോനെ, ഞങ്ങളെ വന്ന് വിളിക്കാമായിരുന്നില്ലേ.
അപ്പോഴേക്കും എനിക്ക് ക്ഷീണം തോന്നിയതുകൊണ്ട് ഞാൻ പതിയെ ബെഡിലേക്ക് ചരിഞ്ഞു.
അച്ഛൻ: എന്തുപറ്റി മോനെ,
ഞാൻ: മഴ നനഞ്ഞതു കൊണ്ടാണെന്നു തോന്നുന്നു നല്ല ശരീരം വേദനയും പനിയും ഉണ്ടെന്നു തോന്നുന്നു.
അച്ഛൻ നെറ്റിയിൽ കൈ വച്ചു നോക്കി.
അച്ഛൻ: ശരിയാണ് നല്ല പനിയുണ്ട്, നമുക്ക് ഡോക്ടറെ കാണാൻ പോകാം. വേഗം റെഡി ആകു.
അച്ഛൻ അതും പറഞ്ഞു പുറത്തേക്കിറങ്ങി വീട്ടിലേക്ക് നടന്നു. എനിക്കാണെങ്കിൽ എഴുന്നേൽക്കാൻ തന്നെ തോന്നുന്നില്ല. എന്നിട്ടും എഴുന്നേറ്റ് ഡ്രസ്സ് ഇട്ട് കിടന്നു. കുറച്ചുകഴിഞ്ഞ് അച്ഛൻ ഡോക്ടറെ കാണാൻ പോകാൻ റെഡിയായി വന്നു.
അച്ഛൻ: ഞാൻ ഒരു വണ്ടി വിളിച്ച് കൊണ്ടുവരാം, മോൻ വണ്ടി എടുക്കണ്ട.
അച്ഛൻ വണ്ടി വിളിക്കാൻ പോയി. അങ്ങനെ കിടക്കുമ്പോൾ എനിക്ക് ഒമിറ്റ് ചെയ്യാൻ വരുന്നതുപോലെ തോന്നി, ഇന്നലെ മുഴുവൻ പട്ടിണി ആയിരുന്നല്ലോ അതിൻറെ ഗ്യാസ് കയറിയത് ആയിരിക്കും. ബാത്റൂമിലേക്ക് നടന്നെങ്കിലും അവിടെ എത്തുന്നതിനു മുമ്പ് കാര്യം സാധിച്ചു. ബാത്ത് റൂമിന് മുമ്പിൽ തന്നെ ആയതുകൊണ്ട്, വെള്ളം എടുത്തു കഴുകി ബാത്റൂമിലേക്ക് ചൂലുകൊണ്ട് അടിച്ചിട്ടു. രാവിലെ കുടിച്ച കട്ടൻചായ മാത്രമായിരുന്നു പോയത്. അപ്പോഴേക്കും അച്ഛൻ വണ്ടിയുമായി എത്തി, ഡോക്ടറെ കണ്ടപ്പോൾ

💬 Comments

View all comments