Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]
മഴ കൊണ്ടതിൻ്റെയാണ് പനി എന്നു പറഞ്ഞു. മരുന്നും വാങ്ങി തിരിച്ചു പോരും വഴി.
ഞാൻ: അച്ഛൻ പൊയ്ക്കോ ഞാൻ ഓഫീസിലേക്ക് ചെല്ലട്ടെ.
അച്ഛൻ: ഏയ്, അതുവേണ്ട. ഇന്ന് ഒരു ദിവസം റസ്റ്റ് എടുക്കണം.
ഞാൻ: അതു കുഴപ്പമില്ല എനിക്ക് ഇപ്പോൾ കുറവുണ്ട്. ഇന്ന് ലീവ് എടുത്താൽ അതിൻറെ ഇരട്ടി ഞാൻ പണിയെടുക്കേണ്ടി വരും.
അച്ഛൻ: അതല്ല മോനേ, ഭക്ഷണം കഴിച്ച മരുന്ന് കഴിച്ച് റെസ്റ്റ് എടുത്താലെ പനി മാറു. ഞാൻ പറയുന്നത് മോൻ കേൾക്ക്. വാ വീട്ടിലേക്ക് പോകാം.
അച്ഛൻറെ നിർബന്ധത്തിനു വഴങ്ങി വീട്ടിലേക്ക് പോയി. പോകുംവഴി ഓട്ടോറിക്ഷയിൽ ഇരിക്കുമ്പോൾ ബസ്റ്റോപ്പിൽ സീത നിൽക്കുന്നത് കണ്ടു, ഞാൻ നോക്കിയിട്ടും അവൾ മുഖം തിരിച്ചു നിന്നു. വീട്ടിൽ ചെന്ന് ഇറങ്ങി
അച്ഛൻ: കഞ്ഞി ആയിട്ടുണ്ടെങ്കിൽ മോന് കൊടുക്ക് മരുന്ന് കഴിക്കട്ടെ.
അച്ഛൻ പുറത്തേക്കു പോയി. ഞാൻ സെറ്റിയിൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ കഞ്ഞിയും ആയി വന്നു, ടേബിളിൽ കഞ്ഞിവെച്ചു. ചൂടൻ കഞ്ഞി ആയതുകൊണ്ട് കുടിച്ചപ്പോൾ ഒരു സുഖം തോന്നി. മരുന്നു കഴിച്ച് ഞാൻ കിടക്കാറുള്ള മുറിയിൽ കയറി കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ വിയർത്തു, പനി പോയതിൻ്റെ ലക്ഷണം. ഏതായാലും ഉച്ചയ്ക്ക് ഓഫീസിൽ പോകാം, മൂന്നാല് ദിവസത്തെ ലീവിൻറെ ഫയലുകൾ തീർന്നു വരുന്നതേയുള്ളൂ. ഉച്ചയ്ക്കും കഞ്ഞികുടിച്ചു മരുന്നുകഴിച്ചു, അമ്മയോട് വിവരം പറഞ്ഞപ്പോൾ, ആദ്യം സമ്മതിച്ചില്ല പിന്നെ വിവരങ്ങളൊക്കെ പറഞ്ഞപ്പോൾ അമ്മ അർത്ഥ സമ്മതം നൽകി. ഞാൻ ഓഫീസിലേക്ക് പോയി. ഓഫീസർ, രാവിലെ വരാഞ്ഞത് എന്താണെന്ന് ചോദിച്ചു. ഞാൻ വിവരവും പറഞ്ഞു. വേറെ കുഴപ്പം ഒന്നും ഇല്ലാതിരുന്നതിനാൽ വൈകുന്നേരം കുറച്ചധികനേരം
💬 Comments
View all comments