Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]
ഞാൻ ഇരുന്നു. ഓഫീസർ ഇറങ്ങാനും വൈകിയിരുന്നു, ഞങ്ങൾ ഒരുമിച്ചാണ് ഇറങ്ങിയത്. ഞാൻ വീട്ടിലേക്കു നടക്കുമ്പോൾ അച്ഛൻ എന്നെ തിരക്കി ഇങ്ങോട്ട് വരുന്നുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് തിരിച്ചുനടന്നു.
അച്ഛൻ: മോനോട് ഇന്ന് പോകണ്ട എന്ന് പറഞ്ഞതല്ലേ?
ഞാൻ: ആദ്യം മരുന്നു കഴിച്ചപ്പോൾ തന്നെ പനി മാറി, പിന്നെ കിടന്നാൽ ക്ഷീണം കൂടുകയുള്ളൂ.ഫയലുകൾ ഒരുപാട് പെൻഡിംഗ് ഉണ്ട്, അത് തീർത്തില്ലെങ്കിൽ പ്രശ്നമാകും.
വർത്തമാനം പറഞ്ഞ് വീടെത്തിയത് അറിഞ്ഞില്ല. ഞാൻ, താമസിക്കുന്ന മുറിയിലേക്ക് പോകുന്ന വഴി
അച്ഛൻ: മോനെന്തിനാണ് അങ്ങോട്ട് പോകുന്നത്?
ഞാൻ: ഡ്രസ് മാറട്ടെ.
അച്ഛൻ: മോൻ അതൊക്കെ എടുത്ത് വീട്ടിലേക്ക് വാ. ഇനി അവിടെവെക്കണ്ട.
ഞാൻ: ശരി, അച്ഛാ.
ഞാൻ മുറിയിലേക്ക് പോയി, അച്ഛൻ വീട്ടിലേക്കും. കുറച്ചു നേരം കിടന്നിട്ട് പോകാം എന്ന് വിചാരിച്ചു, കട്ടിലിൽ കയറി കിടന്നു. ഇന്നലെ ഉറക്കം നിന്നതിൻ്റെ ക്ഷീണം ഉണ്ടായിരുന്നതിനാൽ കിടന്നതേ ഉറങ്ങി. എപ്പോഴോ അച്ഛൻ വന്നു വിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്. നേരം ഇരുട്ടി, സമയം നോക്കുമ്പോൾ എട്ടു മണി കഴിഞ്ഞു.
അച്ഛൻ: മോനോട് അങ്ങോട്ട് വരാൻ പറഞ്ഞിട്ട് കയറി കിടന്നോ?
ഞാൻ: വെറുതെ ഒന്നു കിടന്നതാണ്, ഉറക്കക്ഷീണം ഉണ്ടായിരുന്നതിനാൽ പെട്ടെന്ന് ഉറങ്ങിപ്പോയി.
എഴുന്നേറ്റ് പോയി മുഖം കഴുകി, ഡ്രസ്സ് മാറി അച്ഛൻറെ ഒപ്പം വീട്ടിലേക്ക് നടന്നു.
അച്ഛൻ: രമണി മോൻ വന്നു, ഭക്ഷണം എടുത്തോ.
അകത്തേക്ക് കയറിയപ്പോൾ ടേബിളിൽ ഭക്ഷണം ഇരിപ്പുണ്ട്, ഞാനും അച്ഛനും ഇരുന്നു. അമ്മ പോയി സീതയെ നിർബന്ധിച്ച് വിളിച്ചു കൊണ്ട് വന്നു. സീതയും അമ്മയും ഞങ്ങളുടെ ഒപ്പം ഭക്ഷണം കഴിക്കാൻ ഇരുന്നു. സീത എന്നെ ഗൗനിക്കുന്നതേയില്ല, ഞാൻ ഭക്ഷണം
💬 Comments
View all comments