0%

Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Author : Dasan Read All Parts 1K

കഴിക്കുന്നത് വേഗം നിർത്തി എഴുന്നേറ്റു. മുഖം കഴുകി കിടക്കുന്ന മുറിയിലേക്ക് പോയി കിടന്നു. അപ്പുറത്ത് സംസാരം കേൾക്കുന്നുണ്ട്.
അമ്മ: എന്തിനാണ് മക്കളെ നിങ്ങൾ തമ്മിൽ വഴക്ക്? അജയൻ്റെ മുഖം കണ്ടോ വല്ലാതെ ഇരിക്കുന്നു. എത്ര പ്രാവശ്യം മോളെ വന്നു വിളിച്ചു, കേട്ടതായി പോലും ഭാവിച്ചില്ല. കഷ്ടമുണ്ട്.
അച്ഛൻ: മോന് നല്ല വിഷമം ഉണ്ട്. പുറത്ത് കാണിക്കുന്നില്ലന്നേയുള്ളൂ. നിങ്ങൾ തമ്മിൽ എന്താണ് പ്രശ്നം, ഇപ്പോൾ എത്ര ദിവസമായി എന്നറിയാമോ?
ഇതിനൊന്നും സീത മറുപടി പറയുന്നില്ല.
അച്ഛൻ: സൗന്ദര്യ പിണക്കം ഒക്കെ നല്ലതാണ്. അത് ഇത്രയും നീണ്ടു പോയാൽ, പിന്നെ അത് അകൽച്ചയിലേക്കേ പോകു. ഞാൻ പറയുന്നത് മോൾക്ക് മനസ്സിലാവുന്നില്ലെ. അജയൻ എത്ര പ്രാവശ്യം മോളെ വിളിച്ചു. ഫോണിൽ തന്നെ രണ്ടോ മൂന്നോ പ്രാവശ്യം വിളിച്ചിട്ടുണ്ട്, എന്നിട്ടും മോള് തിരിച്ചു വിളിച്ചില്ല. ഇനി അജയൻ വിളിക്കും എന്ന് തോന്നുന്നില്ല, അത്രയും ആയില്ലേ നാണം കെടുന്നതിനും ഒരു അതിര് ഉണ്ടല്ലോ. ഇന്നലെ ഡോക്ടറെ കണ്ടു മടങ്ങി വരുന്ന വഴി, ബസ്റ്റോപ്പിൽ വെച്ച് മോളെ കണ്ടപ്പോൾ അജയൻ നോക്കുന്നത് കണ്ടതാണ്. അത് കണ്ടിട്ടും മോളെ കണ്ട ഭാവം നടിച്ചില്ല. അപ്പോൾ അജയൻറെ മുഖം ഞാൻ ശ്രദ്ധിച്ചത് ആണ്, ആകെ ഇളിഭ്യനായി ഇരിക്കുകയായിരുന്നു. എന്താണ് നിങ്ങൾ തമ്മിലുള്ള പ്രശ്നം എന്ന് ഞങ്ങൾക്കറിയില്ല, എന്നാലും പറഞ്ഞു തീർക്കുന്നതാണ് നല്ലത്.
അപ്പോഴും സീതയുടെ ശബ്ദം പുറത്ത് വന്നില്ല. തലേ ദിവസത്തെ ഉറക്കത്തിൻ്റെ ക്ഷീണം കൊണ്ടോ എന്തോ, ശരീരത്തിൻ്റെ തളർച്ചയിൽ ഗാഢനിദ്രയിൽ ആയി. എപ്പോഴോ പാതി മയക്കത്തിൽ, സൈഡിൽ ആരോ എന്നെ കെട്ടിപ്പിടിച്ചു കിടക്കുന്നത് പോലെ തോന്നി. തോന്നലല്ല

💬 Comments

View all comments