0%

Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Author : Dasan Read All Parts 1K

ഒന്നാണെന്നുള്ള ഒരു തോന്നലാണ് അങ്ങനെ പറ്റി പോയത്, അത് ഒരു അപരാധം ആണെങ്കിൽ എന്നോട് ക്ഷമിക്കുക. ഇനി അങ്ങനെയൊന്നും സംഭവിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കാം. ഞാൻ ചെയ്തത് ശരിയാണെന്ന് വാദിക്കുന്നില്ല, ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്. അതിന് ഇത്രയും വലിയ ദേഷ്യമോ വെറുപ്പോ കാണിക്കേണ്ട കാര്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ പല പ്രാവശ്യം, എൻറെ തെറ്റ് ഏറ്റുപറയാനും ക്ഷമ ചോദിക്കാനും വേണ്ടിയാണ് വിളിച്ചിരുന്നത്. അത് കേട്ട ഭാവം പോലും നടിക്കാതെ, ഞാൻ എന്തോ മഹാ അപരാധം ചെയ്ത പോലെ എന്നോട് വെറുപ്പും ദേഷ്യവും കാണിച്ചു. അതിലൊന്നും എനിക്ക് വിഷമമില്ല, കൂടുതലൊന്നും പറയാൻ എനിക്കില്ല. ഞാൻ അന്നേ നിങ്ങളോട് പറഞ്ഞതാണ്, നിങ്ങൾക്ക് ഞാൻ ചേരില്ല എന്ന് പക്ഷേ നിങ്ങൾ അത് അംഗീകരിച്ചില്ല. നിങ്ങളുടെ നോട്ടത്തിൽ ഞാനൊരു അപഹാസ്യ കഥാപാത്രമായി മാറിയേക്കാം, എനിക്കതിൽ വിഷമം ഇല്ല. ഞാൻ ഒരു അന്തർമുഖനാണെന്ന് പറയുന്നവർ ഉണ്ടാവാം. എൻ്റെ കാരക്ടർ അങ്ങനെ ആയിപ്പോയി. ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല, ഞാൻ ഉണ്ടെന്നു കരുതി പുറത്തേക്കിറങ്ങാതിരിക്കണ്ട. ആദ്യം ഒരുത്തി പോയി, അത് എൻറെ കുറ്റം കൊണ്ടാണെന്ന് ചിലർ പറയുന്നു. അത് എന്തെങ്കിലുമാകട്ടെ, ഇനി ഇതും എന്തെങ്കിലുമാകട്ടെ. പക്ഷേ ഇനി ഞാനൊരു ഒളിച്ചോട്ടത്തിന് തയ്യാറല്ല. എത്രത്തോളം ഇവിടെ നിൽക്കാൻ പറ്റുമോ അത്രത്തോളം ഞാൻ ഇവിടെ നിൽക്കും. എല്ലാം നിങ്ങളുടെ തീരുമാനത്തിന് വിടുന്നു, എങ്ങനെ വേണമെങ്കിലും തീരുമാനിക്കാം. ഇതൊക്കെ തുടങ്ങുന്നതിനുമുമ്പേ ഞാൻ എല്ലാവരോടും പറഞ്ഞതാണ്. എന്ത് തീരുമാനമെടുത്താലും എനിക്ക് വിഷമം ഇല്ല എന്നു പറയുന്നില്ല വിഷമമുണ്ട്, എന്നാലും നിങ്ങളുടെ സന്തോഷത്തിനുവേണ്ടി ഞാൻ അത് അംഗീകരിക്കും. എന്നെ ലോകം

💬 Comments

View all comments