0%

Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Author : Dasan Read All Parts 1K

ആയ മൊബൈൽ അവരെ കാണിച്ചപ്പോൾ, മഴനനഞ്ഞതുകൊണ്ട് എന്തൊക്കെയോ അടിച്ചു പോയി എന്നു പറഞ്ഞു. ഞാനൊരു Nokia 1100 ഫോൺ വാങ്ങി, അപ്പോൾ തന്നെ അതിൽ സിം ഇട്ടു. സുധിയെ വിളിച്ചു, അവൻ രാവിലെ അവിടുന്ന് പുറപ്പെട്ടു എന്ന് പറഞ്ഞു. ഉച്ച ആകുമ്പോൾ തമ്പാനൂർ സ്റ്റാൻഡിൽ എത്തുമെന്നും പറഞ്ഞു. അവനോട് സ്റ്റാൻഡിൽ എത്തുമ്പോൾ വിളിക്കാൻ പറഞ്ഞു, പബ്ലിക് ലൈബ്രറിയിൽ കയറി. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ "പറയൂ പരാതി നീ കൃഷ്ണേ" എന്നാ കവിത വായിച്ചു കൊണ്ടിരിക്കുമ്പോൾ, എൻറെ മൊബൈൽ റിങ്ങ് ചെയ്തു. നോക്കിയപ്പോൾ ഇവിടത്തെ അച്ഛനാണ്.
ഞാൻ: ഹലോ
അച്ഛൻ: മോൻ എവിടെയാണ്?
ഞാൻ: ടൗണിൽ ഉണ്ട്. ഫോൺ നന്നാക്കാൻ കൊടുക്കാം എന്ന് കരുതി വന്നതാണ് പക്ഷേ അത് ശരിയാവില്ല എന്ന് പറഞ്ഞു. അതുകൊണ്ട് ചെറിയൊരു ഫോൺ വാങ്ങി. പിന്നെ സുധി അവിടെനിന്ന് പോന്നിട്ടുണ്ട്, സുധിക്ക് ഈ വണ്ടി കൊടുക്കണം. അച്ഛൻ എവിടെയാണ്?
അച്ഛൻ: ഞാൻ വീട്ടിലുണ്ട്. എനിക്ക് മോനെ അത്യാവശ്യമായി ഒന്ന് കാണണം, ഇവിടെ വരെ വരാൻ പറ്റുമോ?
ഞാൻ: അത്യാവശ്യമാണെങ്കിൽ ഞാൻ വരാം, വണ്ടി ഞാൻ പിന്നെ കൊണ്ടുവന്നു കൊടുത്തു കൊള്ളാം.
അച്ഛൻ: എന്നാൽ മോൻ വേഗം വാ.
ഞാൻ ലൈബ്രറിയിൽ നിന്നും ഇറങ്ങി, വണ്ടിയുമെടുത്ത് വീട്ടിലേക്കു പുറപ്പെട്ടു. അവിടെ ചെല്ലുമ്പോൾ പുറത്തെങ്ങും ആരുമില്ല. ഞാൻ ഹാളിലേക്ക് കയറുമ്പോൾ, അച്ഛനും അമ്മയും സെറ്റിയിലും വലതു സൈഡിൽ കിടക്കുന്ന സെറ്റിയുടെ കസേരയിൽ സീതയും ഇരിപ്പുണ്ട്. എന്നെ കണ്ടപ്പോൾ അച്ഛൻ, ഇടതു സൈഡിൽ കിടക്കുന്ന സെറ്റിയുടെ കസേരയിലേക്ക് ചൂണ്ടിക്കാണിച്ചു. ഞാൻ അതിൽ ഇരുന്നു.
അച്ഛൻ: ഞാൻ രമണി വിളിച്ചിട്ട് വന്നതാണ്,

💬 Comments

View all comments