Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]
മോൻ ആഹാരം കഴിക്കാതെ ആണ് ഇവിടെ നിന്നു പോയത് എന്നു പറഞ്ഞു.
ഞാൻ: അമ്മയോട് വേഗം വരാം എന്ന് പറഞ്ഞാണല്ലോ ഞാൻ പോയത്, അവിടെ ചെന്നപ്പോൾ സുധി അവിടെ നിന്ന് പുറപ്പെട്ടിട്ടുണ്ട് എന്നു പറഞ്ഞതുകൊണ്ട് നിന്നു പോയതാണ്.
അച്ഛൻ: നിങ്ങൾ തമ്മിൽ എന്താണ് പ്രശ്നം? നിങ്ങൾ രണ്ടുപേരും മര്യാദയ്ക്ക് ആഹാരം കഴിച്ചിട്ട് ദിവസങ്ങളായി. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് പറഞ്ഞത് തീർക്കണം. ഇവിടെവെച്ച് വേണ്ട, ഒന്നു പുറത്തു പോയിട്ട് വരു. അപ്പോൾ തന്നെ നിങ്ങളുടെ പകുതി പ്രശ്നം അതോടെ തീരും. എവിടേക്കാണ് എന്നുവച്ചാൽ പൊയ്ക്കോളൂ. സുധി യോട് വണ്ടി ഇവിടെ വന്ന് എടുക്കാൻ പറയുക. സീത പോയി റെഡിയാകു. ഇവിടെ വെച്ച് സംസാരിച്ചാൽ നിങ്ങൾക്ക് ചില നിയന്ത്രണങ്ങൾ ഉണ്ടാവും, അതുവേണ്ട നിങ്ങൾ തുറന്നു സംസാരിക്കുക. ഇരുന്നു സമയം കളയല്ലേ സീതേ, കുടുംബത്തിൽ എല്ലാവരുമായി സംസാരിച്ച ഇടപഴകുമ്പോൾ ആണ് സന്തോഷം ഉണ്ടാവുന്നത്. ഇനി നിങ്ങൾക്ക് ഇന്ന് എറണാകുളം പോകണമെങ്കിൽ പോകാം, നാളെയോ മറ്റന്നാൾ രാവിലെയൊ എത്തിയാൽ മതിയല്ലോ. എല്ലാം നിങ്ങളുടെ ഇഷ്ടത്തിന് വിടുന്നു. സമയം കളയല്ലേ സീതേ, കുറുമ്പ് ഒത്തിരി കൂടുതലാണ്. മോള് റെഡിയായി ഇല്ലെങ്കിൽ, മോൻ ഇവിടെ നിന്നും മാറണം. അതാണ് എൻറെ തീരുമാനം, അല്ലാതെ ഒരേ വീട്ടിൽ പരസ്പരം മിണ്ടാതെ രണ്ടുപേർ നിൽക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ആ വീട്ടിലെ സമാധാന അന്തരീക്ഷം ഇല്ലാതെയാവും. എൻറെ വീട്ടിൽ ഞാനത് ഉദ്ദേശിക്കുന്നില്ല. ഇനി സീതക്ക് തീരുമാനമെടുക്കാം.
സീത അപ്പോഴും അനങ്ങാതെ ഇരുന്നു. അച്ഛൻ എൻറെ മുഖത്തേക്ക് നോക്കി.
അച്ഛൻ: ഞാൻ കണ്ടായിരുന്നു, മോൻ രാവിലെതന്നെ മോളുടെ മുറിയിലേക്ക് പോകുന്നത്.
💬 Comments
View all comments