0%

Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Author : Dasan Read All Parts 1K

മോൻ എത്ര തവണ സംസാരിക്കാൻ ശ്രമിച്ചു എന്നിട്ടും വഴങ്ങുന്നില്ലെന്നില്ലെങ്കിൽ ഒന്നും ചെയ്യാനില്ല. മോൻറെ സാധനങ്ങൾ വല്ലതും ഇവിടെ ഇരിപ്പുണ്ടെങ്കിൽ അതെല്ലാം എടുത്തോളൂ.
അപ്പോഴും ഒരു കുലുക്കവും ഇല്ലാതെ അവൾ ഇരുന്നു. ഞാൻ എഴുന്നേറ്റു കിടന്നിരുന്ന മുറിയിൽ നിന്നും എൻറെ എല്ലാ സാധനങ്ങളും എടുത്തു.
ഞാൻ: എന്തുവേണം അച്ഛാ. ഞാൻ ഈ വീട്ടിൽ നിന്നും മാറി തന്നാൽ മതിയോ അല്ലെങ്കിൽ...... ആ വീട്ടിൽ നിന്നു കൂടി......
എൻറെ ഹൃദയം നുറുങ്ങുകയായിരുന്നു. വിങ്ങിപ്പൊട്ടുന്ന അവസ്ഥ വന്നപ്പോൾ ഞാൻ അവിടെ നിന്നും ഇറങ്ങുന്ന വഴി. അച്ഛൻ കടുപ്പിച്ച്
അച്ഛൻ: ഇവിടെ നിന്നും മാത്രമല്ല നീ അവിടെ നിന്നും ഇറങ്ങണം. എനിക്ക് എൻറെ കുടുംബമാണ് വലുത്. എവിടെനിന്നോ വന്ന നിനക്ക് വേണ്ടി എൻറെ കുടുംബം നശിപ്പിക്കാൻ പറ്റില്ല. ഇപ്പോൾ തന്നെ അവിടെ നിന്ന് ഇറങ്ങുക. എന്തെങ്കിലും കൊടുക്കാനോ വാങ്ങാനും ഉണ്ടെങ്കിൽ ഞാൻ ഓഫീസിൽ വന്നു കണ്ടോളാം. ഇനി നിന്നെ ഇവിടെ കണ്ടുപോകരുത്. എൻറെ മകളെയും കാണാൻ വരരുത്. സീതേ വിരലിൽ കിടക്കുന്ന മോതിരം ഇങ്ങോട്ട് ഊരി തരിക, നിൻറെ വിരൽ കിടക്കുന്നതും ഇങ്ങോട്ട് തരിക.
ഞാൻ: ഞാനായിട്ട് ഇത് ഊരില്ല, എൻറെ കയ്യിൽ അണിയിച്ചവർ ആരാണോ അവർക്ക് ഇത് അഴിച്ചെടുക്കാം, ഇതാ.
ഞാൻ കൈകൾ നീട്ടി നിന്നു, അച്ഛൻ എൻറെ കയ്യിൽ കയറി പിടിച്ചു.
ഞാൻ: അച്ഛൻ അല്ല എൻറെ കയ്യിൽ ഇത് അണിയിച്ചത്.
അച്ഛൻ: സീതേ, അത് ഊരി വാങ്ങു.... സമയം കളയണ്ട.
സീത കരഞ്ഞുകൊണ്ട് അകത്തേക്കോടി. അച്ഛൻ എൻറെ അടുത്ത് സ്വകാര്യമായി പറഞ്ഞു.
അച്ഛൻ: ഇത് എൻറെ ഒരു അഭ്യാസമല്ലെ,

💬 Comments

View all comments