Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]
അച്ഛൻ പോകാൻ പറയുന്നു, മോൻ വിങ്ങി പൊട്ടുന്നു. അച്ഛനും മോനും ദേശീയ അവാർഡ് കിട്ടേണ്ടതാണ്. നിങ്ങൾ കരുതിയത് ഞാൻ കരഞ്ഞുകൊണ്ട് അകത്തേക്ക് കയറി എന്നാണ് അല്ലേ. നിങ്ങളുടെ നാടകത്തിൻറെ അടുത്ത പാർട്ട് എന്താണെന്ന് അറിയാൻ വേണ്ടിയാണ് ഞാൻ അകത്തേക്ക് കയറിയത്. പിന്നെ അകത്തു വച്ചു കിട്ടുമ്പോൾ നല്ല താങ്ങും തരാമെന്ന് കരുതി. മൂന്നുനാലു ദിവസം എന്നെ വിഷമിപ്പിച്ചു പോയ ആളല്ലേ, അതേപോലെ മൂന്നാല് ദിവസം ചേട്ടനും വിഷമിക്കട്ടെ എന്ന് ഞാൻ കരുതി. എന്തൊരു അഭിനയമടാ സുധി അണ്ണനെ വിളിക്കുന്നു, താക്കോൽ അന്വേഷിക്കുന്നു. ഇവിടെ നിന്നും എടുത്തു കൊണ്ടുപോയ സാധനങ്ങൾ മാത്രമല്ല ചേട്ടൻറെതായ എല്ലാ സാധനങ്ങളും ഇപ്പോൾ തന്നെ ഇവിടെ എത്തിക്കണം. ഞാനും വരാം കൂടെ. പുറത്തു നിൽക്കുന്ന അച്ഛൻ കഥാപാത്രത്തിനെ ഞാൻ ഒന്ന് കാണട്ടെ. എന്നിട്ട് നമുക്ക് പോയി സാധനങ്ങൾ ഒക്കെ ഇങ്ങോട്ട് എടുത്ത് കൊണ്ട് വരാം. ഇനി ആരു പറഞ്ഞാലും ചേട്ടനെ ഇവിടെനിന്നും പോകരുത്, ഞാൻ പറഞ്ഞാൽ പോലും. എല്ലാം ഇവിടെ വച്ചിട്ട് നമുക്കൊന്നു പുറത്തേക്ക് പോകാം.
സീത വാതിൽ തുറന്നു മുറിക്കു പുറത്തിറങ്ങി, അപ്പോഴേക്കും അച്ഛൻ സ്ഥലംവിട്ടിരുന്നു അമ്മയാണെങ്കിൽ അടുക്കളയിൽ പണിയിലും.
സീത: അമ്മയും കൂടി അറിഞ്ഞിരുന്നു കൊണ്ടാണോ ഈ നാടകം. വൈകിട്ട് അച്ഛൻ വരട്ടെ, ഒരു അവാർഡ് കൊടുക്കുന്നുണ്ട്. വാ ചേട്ടാ സാധനങ്ങളൊക്കെ എടുത്ത് ഇങ്ങോട്ട് കൊണ്ടുവരാം. അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ എടുത്തു കൊണ്ടു വരാം, ചേട്ടൻ ഇവിടെയിരുന്നൊ.
സീത പുറത്തേക്കിറങ്ങി, ഒപ്പം ഞാനും. ഞങ്ങൾ രണ്ടുപേരും അപ്പുറത്തെ വീട്ടിലേക്ക് നടന്നു. സാധനങ്ങൾ എടുക്കാൻ അകത്തു കയറിയപ്പോൾ
സീത: എനിക്ക് അന്ന്
💬 Comments
View all comments