0%

Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Author : Dasan Read All Parts 1K

നല്ല വിഷമം ആയിരുന്നു, ചേട്ടനിൽ നിന്നും അങ്ങനെയൊരു പ്രവർത്തി തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ അന്ന് രാത്രി ഒരുപാട് കരഞ്ഞു, ഒന്ന് ഞാൻ ചേട്ടനെ ചവിട്ടിയത് പിന്നെ ചേട്ടനിൽ നിന്നുള്ള ബലപ്രയോഗം. രണ്ടും എന്നെ ഒരുപാട് വേദനിപ്പിച്ചു. രണ്ടുദിവസം, ശരിക്കുപറഞ്ഞാൽ എനിക്ക് ദേഷ്യം തന്നെയായിരുന്നു. പിന്നീട് ചേട്ടൻ എന്നോട് വന്ന് സംസാരിക്കും എന്നാണ് ഞാൻ കരുതിയത്. വേഗമാകട്ടെ ഇതൊക്കെ അപ്പുറത്ത് വെച്ചിട്ട്, നമുക്കൊന്നു പുറത്തുപോകാം. എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്.
സീത ഒരു സാധനം പോലും ഒഴിവാക്കാതെ എല്ലാം എടുത്ത് വീട്ടിലെ കൊണ്ടുപോയി വെച്ചു. സീത പെട്ടെന്ന് റെഡിയായി, ചുരിദാർ ആണ് വേഷം. ബ്ലൂ ഗ്രേ കളർ ചുരിദാർ ടോപ്പും വൈറ്റ് ബോട്ടവും ഷാളും. കഴുത്തിൽ നേരിയൊരു സ്വർണ്ണ മാല.
സീത: അമ്മേ, ഞങ്ങൾ ഒന്ന് പുറത്തു പോവുകയാണ്. വൈകിട്ടേ വരു,
അച്ഛനോട് പറഞ്ഞോളു. ചേട്ടാ, നമുക്ക് പോകാം.
അമ്മ: ഭക്ഷണം കഴിച്ചിട്ട് പോയിക്കൂടെ, മോൻ ഒന്നും കഴിച്ചിട്ടില്ല.
സീത: പോകുന്നവഴി കഴിച്ചോളാം.
അമ്മ: ഇപ്പോൾതന്നെ ഉച്ചയായി.
സീത: അതൊന്നും സാരമില്ല, ഞങ്ങൾ പോകുന്നവഴി കഴിച്ചോളാം.
ഞങ്ങൾ രണ്ടുപേരും ഇറങ്ങി, വണ്ടിയുടെ അടുത്തേക്ക് പോകുന്ന വഴി സുധിയെ വിളിച്ചു. അവനോട് വണ്ടി ഇവിടെ വന്ന് എടുത്തു കൊണ്ടു പോകാൻ പറഞ്ഞു. വണ്ടിയിൽ കയറിയപ്പോൾ
ഞാൻ: എങ്ങോട്ടാണ് പോകേണ്ടത്?
സീത: ചേട്ടൻറെ ഇഷ്ടം.
ഞാൻ: എന്നാലും മോള് പറഞ്ഞോ.
സീത: വണ്ടിയെടുക്ക്. പോകുന്ന വഴി, പറയാം.
വണ്ടി നീങ്ങി, ടൗണിൽ എത്തിയപ്പോൾ
സീത: കുറച്ചു കൂടി മുൻപോട്ടു പോയാൽ ഒരു ശരവണ ഭവൻ ഹോട്ടൽ ഉണ്ട്, അവിടുത്തെ മസാലദോശ നല്ല ടേസ്റ്റ്

💬 Comments

View all comments