0%

Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Author : Dasan Read All Parts 1K

കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല എന്ന് ചേട്ടൻ ഇപ്പോൾ മനസ്സിലായില്ലേ. എന്തായിരുന്നു രാവിലെ അച്ഛനും മോനും തമ്മിൽ, മോനെ അച്ഛൻ അഭിനയം പറഞ്ഞു കൊടുക്കുകയായിരുന്നു. വൈകുന്നേരമായപ്പോൾ മകന് ഭക്ഷണമില്ല, ഇപ്പോൾ മനസ്സിലായില്ലേ കൂടെ എപ്പോഴും ഞാൻ മാത്രമേ കാണൂ. ഞങ്ങൾ അകത്തോട്ടു കയറണൊ പുറത്തേക്കു പോണോ? ഇപ്പോൾ പറയണം.
അച്ഛൻ പെട്ടെന്ന് ചിരിക്കാൻ തുടങ്ങി, കൂടെ ഞാനും അമ്മയും. ഇത് കണ്ട് ദേഷ്യപ്പെട്ട് സീത അകത്തേക്ക് കയറിപ്പോയി. പുറകെ ഞങ്ങളും കയറി. സീത മുറിയിൽ കയറി വാതിലടച്ചു.
അമ്മ: മോളെ, ഭക്ഷണം എടുക്കാം.
സീത: ഇപ്പോൾ നിങ്ങൾ മൂന്നുപേരും ഒരു കൈയായി, ഞാൻ പുറത്തും. എനിക്ക് ഭക്ഷണം വേണ്ട.
ഞാൻ കിടക്കുന്ന മുറിയിൽ കയറി ഡ്രസ്സ് മാറി ടൗവലുമായി പുറത്തുവന്നു. ബാത്റൂമിൽ കയറി കുളിച്ചു വന്നു സീത അപ്പോഴും വന്നിട്ടില്ല. അമ്മ ഭക്ഷണം മേശപ്പുറത്തുവച്ചു
അമ്മ: മോളെ, വാ ഭക്ഷണം കഴിക്കാം.
സീത: എനിക്ക് വേണ്ട എന്ന് പറഞ്ഞില്ലേ, നിങ്ങൾ രണ്ടു പേരും കൂടി ആ മോനെ ഊട്ട്.
ഞാൻ: കണ്ടില്ലേ അസൂയ. എൻറെ വീട്ടിൽ ചെന്നാൽ, എനിക്കൊരു സ്ഥാനവും ഇല്ല. അമ്മായിഅമ്മ മരുമോളെ വച്ചു ഈട്ടുകയായിരിക്കും, അതു കഴിക്കു മോളെ ഇത് കഴിക്കു മോളെ എന്ന് പറഞ്ഞ് എന്തൊരു സ്നേഹമാണ്. എല്ലാവരും ഒരേ ഒരാളെ സ്നേഹിക്കാൻ പാടുള്ളൂ, സ്വാർത്ഥമതിയാണ്. ഒറ്റയാൾ പട്ടാളം ആണല്ലോ
സീത: അവിടത്തെ കാര്യം ഇവിടെ പറയേണ്ട കാര്യമുണ്ടോ, അത് എൻറെ മിടുക്ക് കൊണ്ട് ഞാൻ, എൻറെ അമ്മയെ കയ്യിൽ എടുത്തിരിക്കുകയാണ്. അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല.
ഞാൻ: അസൂയപ്പെടാൻ ഞാൻ ആളില്ലേ, വാ..

💬 Comments

View all comments