0%

Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Author : Dasan Read All Parts 1K

അവളുടെ കാർകൂന്തലിലൂടെ സഞ്ചരിച്ച് മുഖത്ത് പരതിനടന്നു, ചുണ്ടിൽ എത്തി. ഇപ്പോൾ സൂര്യൻ കടലിൽ താഴ്ന്നു കഴിഞ്ഞു. ആ സമയം അവളുടെ കൈകൾ എൻറെ തലയുടെ പുറകിൽ കോർത്ത് തലതാഴ്ത്തി അവളുടെ ചുണ്ടുകൾ ആവുന്ന സാഗരത്തിലേക്ക് എൻറെ ചുണ്ടുകൾ പതിപ്പിച്ചു. രണ്ടു മിനിറ്റ് അത് നീണ്ടു നിന്നു. അതിനുശേഷം ചുണ്ടുകൾ തമ്മിൽ വേർപ്പെട്ടു. അപ്പോഴേക്കും ഇരുട്ടി തുടങ്ങിയിരുന്നു.
സീത: ചേട്ടാ പോകാം.
ഞാൻ: നേരം ഒരുപാടായി, നമ്മൾ ചെല്ലുമ്പോഴേക്കും 9 മണി കഴിയും.
സീത: നമ്മൾ വണ്ടിക്കല്ലേ, അതു കുഴപ്പമില്ല. അതും എൻറെ ചേട്ടൻറെ കൂടെ.
ഞങ്ങൾ വണ്ടിയുടെ അടുത്തേക്ക് നീങ്ങി, വീട്ടിൽ ചെല്ലുമ്പോൾ ഞങ്ങളെ നോക്കി അച്ഛനും അമ്മയും ഇരിക്കുന്നു.
അച്ഛൻ: അടുത്താൽ നക്കിക്കൊല്ലും എന്നാൽ വെറുത്താലൊ ഞെക്കി കൊല്ലും, അങ്ങനെയുള്ള ഒരാളുടെ കൂടെയാണ് മോൻറെ നടപ്പ്.
സീത: ഓ.. ഭരത് ശിവൻ എത്തിയോ? അച്ഛന് ഞാൻ ഒരു അവാർഡ് തരാൻ ഇരിക്കുകയാണ്. രാവിലെ എന്തൊരു പെർഫോമൻസ് ആയിരുന്നു.
അച്ഛൻ: എവിടെയായിരുന്നു രണ്ടുപേരും ?
എന്നെക്കൊണ്ട് സംസാരിപ്പിക്കാതെ
സീത: എന്താണ് ഞങ്ങൾക്ക് രണ്ടുപേർക്കും കൂടി എങ്ങും പോകാൻ പാടില്ലെ?
അച്ഛൻ: പോകണ്ട എന്ന് ആരു പറഞ്ഞു. ഇനി എപ്പോഴാണാവോ കീരിയുംപാമ്പും പോലെ ആകുന്നത്.
സീത: അതു ഇന്ന് രാത്രി തന്നെയാവാം, അതിലൊന്നും വലിയ ഉറപ്പില്ല. അമ്മേ വിശക്കുന്നു, ഭക്ഷണം എടുക്കുക. നിങ്ങൾ ഇവിടെ കാത്തിരിക്കുന്നത് കൊണ്ടാണ്, ഞങ്ങൾ എവിടെയും കയറി ഭക്ഷണം കഴിക്കാതെ വന്നത്.
അച്ഛൻ: അതിന് നിങ്ങൾക്ക് ഭക്ഷണം ഇല്ലല്ലോ. ഞങ്ങൾ നേരത്തെ കഴിച്ചു.
സീത: വാ.. ചേട്ടാ, നമുക്ക് പുറത്തു പോയി കഴിക്കാം. ഇവരെയൊന്നും

💬 Comments

View all comments