Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]
വിരിച്ച കിടന്നു. അല്പസമയത്തിനുശേഷം സീതയുടെ മുറിയുടെ വാതിൽ തുറക്കുന്നതും അടയുന്നതും ആയ ഒച്ച കേട്ടു. ആള് കുളിക്കാൻ പോയിരിക്കുകയാണ്, വരുന്നതും നോക്കി കിടന്നെങ്കിലും ഉറങ്ങിപ്പോയി.
സീത: ചേട്ടാ....... എന്തൊരു ഉറക്കമാണ്. ഞാൻ വരും എന്നു പറഞ്ഞതല്ലേ?
ഉറക്കം വിട്ടുമാറാതെ ഞാൻ കണ്ണു തുറന്നു നോക്കി. വീണ്ടും കണ്ണടഞ്ഞു പോയി
സീത: ഇങ്ങനെ ഒരു ഉറക്കക്കാരൻ, ഞാൻ പോകുന്നു.
വെയിൽ മുഴുവൻ കൊണ്ട് ഡ്രൈവ് ചെയ്തത് കൊണ്ടൊ എന്തോ, കണ്ണടഞ്ഞു പോയി.
ദിവസങ്ങൾ ആഴ്ചകൾ ആയും ആഴ്ചകൾ മാസങ്ങൾ ആയും കടന്നുപോയി, ഇതിനിടയിൽ ചെറിയ സൗന്ദര്യ പിണക്കങ്ങളും ഇണക്കങ്ങളും നടന്നുകൊണ്ടേയിരുന്നു. പലപ്രാവശ്യം ഞങ്ങൾ ഒരുമിച്ച് എൻറെ വീട്ടിൽ പോവുകയും വരികയും ചെയ്തു. സീതയുടെ കോഴ്സ് കഴിഞ്ഞു, കല്യാണത്തിന് തീയതി നിശ്ചയിച്ചു. കല്യാണത്തിന് രണ്ടാഴ്ച ഞാൻ ലീവ് എടുത്തു. നാട്ടിൽ പോകുന്നതിനു മുമ്പ് ഇവിടത്തെ അച്ഛൻ പറഞ്ഞത് അനുസരിച്ച്, കല്യാണത്തിന് തലേദിവസം വരുന്ന എൻറെ ബന്ധുക്കൾക്ക് താമസിക്കാൻ ഹോട്ടലിൽ 20 റൂമുകൾ ബുക്ക് ചെയ്തിരുന്നു. മുഹൂർത്തം രാവിലെ ആയിരുന്നതിനാൽ കല്യാണത്തിന് വരുന്നവർ തലേദിവസം വരേണ്ടിവരും. എൻറെ ഓഫീസിൽ ഉള്ളവരെ ക്ഷണിച്ചത് ഞാനും അച്ഛനും കൂടി പോയാണ്, അവരോട് ഇവിടെ ഹാളിൽ വരാൻ പറഞ്ഞു. സുധിയെ വിളിച്ചു. സുധിക്ക് ഒരു ഉണ്ണി പിറന്നു, കുട്ടിക്ക് നാലുമാസം പ്രായം. അവനോട് കല്യാണത്തിന് വണ്ടി ഓടിക്കുന്ന കാര്യം പറഞ്ഞപ്പോൾ, വണ്ടിയുമായി നീ അവിടെ നിന്ന് പോരുക. ഇവിടെ നിന്ന് പോകുമ്പോൾ ഞാൻ കൊണ്ടു പോയി കൊള്ളാം എന്നു പറഞ്ഞു. എല്ലാം ഏർപ്പാടാക്കി കല്യാണത്തിന് തലേന്നു തലേദിവസം നാട്ടിൽ പോകുമ്പോൾ സീതക്ക് നല്ല വിഷമം ഉണ്ടായിരുന്നു.
💬 Comments
View all comments