0%

Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Author : Dasan Read All Parts 1.1K

നാട്ടിൽ ചെന്നെങ്കിലും എൻറെ ഹൃദയം ഇവിടെയായിരുന്നു, രണ്ട്ദിവസവും സീത വിളിച്ചിരുന്നു. മണിക്കൂറോളം സംസാരിക്കും, എന്നാലും രാത്രിയിൽ വീണ്ടും വിളിക്കും അപ്പോഴും കുറേനേരം സംസാരിക്കും. കല്യാണം എല്ലാവരെയും വിളിച്ചിരുന്നു, ഇൻഗ്ലൂഡിംഗ് കിളിയെ വരെ. അപ്പോഴാണ് കിളിയുടെ കാര്യം പറഞ്ഞില്ലല്ലോ എന്ന് ഓർത്തത്. അന്ന് സീതയുമായുള്ള പ്രശ്നത്തോടെ ഷിബു കുടിയെല്ലാം നിർത്തി, നല്ലൊരു മനുഷ്യനായി. ഇടക്കെപ്പോഴോ ഞാൻ നാട്ടിൽ വന്നപ്പോൾ, പ്രകാശനെ കാണാൻ ചെന്നപ്പോൾ ഷിബുവും കിളിയും ഉണ്ടായിരുന്നു. ഒരു രണ്ടുപേരും എന്നോട് നല്ല രീതിയിൽ സംസാരിച്ചു, കിളി സീതയുടെ വിവരങ്ങളും തിരക്കി. കിളിയുടെ പഴയ ക്ഷീണമൊക്കെ മാറി, നന്നായിട്ടുണ്ട്. അവർ രണ്ടുപേരും തലേദിവസം കാലത്തെ തന്നെ വീട്ടിൽ വന്നു. അമ്മ ചെറിയ രീതിയിൽ മുഖം കറുത്തെങ്കിലും, ഞാൻ പറഞ്ഞ് മാറ്റി അവരോട് നല്ല രീതിയിൽ സംസാരിച്ചു. ഉച്ചയ്ക്ക് മുമ്പായി പോകാനുള്ള വണ്ടി വന്നു, പുഷ് ബാക്ക് സീറ്റുള്ള ടൂറിസ്റ്റ് ബസ് ആയിരുന്നു. എല്ലാവരും നേരത്തെ ഭക്ഷണം കഴിച്ച് വണ്ടിയിൽ കയറി. എൻറെ കൂടെ വണ്ടിയിൽ അനിയനും പെങ്ങളും കയറി അച്ഛനും അമ്മയും വന്നില്ല, വണ്ടികൾ നീങ്ങി. എല്ലാവരും കൂടി 38 പേരാണ് ഉണ്ടായിരുന്നത്. അവിടെ ഹോട്ടലിൽ ചെന്ന് താക്കോൽ വാങ്ങുമ്പോൾ 6:30 PM, ഓരോരുത്തർക്കായി കൊടുത്തു. ചില മുറിയിൽ രണ്ടുപേരും ചിലതിൽ ഒന്നു വീതവും ആണ് ആളുകൾ ഉണ്ടായത്. അവരെ ഹോട്ടലിൽ ആക്കി കൊണ്ടു, അവരോട് പറഞ്ഞുകൊണ്ട് ഞാൻ സീതയുടെ വീട്ടിലേക്ക് പോയി. മൂന്നു നാല് ദിവസത്തെ ഇടവേളക്ക് ശേഷം കാണുന്നതുകൊണ്ട് സീത ഓടിവന്നു കയ്യിൽ പിടിച്ചു. ഞങ്ങൾ രണ്ടുപേരും വീട്ടിലേക്ക് ചെന്നു. അച്ഛൻ തിരക്കിലായിരുന്നു, അച്ഛൻറെ അനിയനും

💬 Comments

View all comments