Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]
കയ്യിലുമായി 7-8 വള ഇങ്ങിനെ ആഭരണങ്ങൾ അണിഞ്ഞു സീത മണ്ഡപത്തിലേക്ക് കയറി. അപ്പോൾ സദസ്സിൽ ഉണ്ടായിരുന്നവർ തമ്മിൽ കുശുകുശുത്തു തുടങ്ങി. ആർക്കും ഒരു രൂപവുമില്ല, സീത വന്ന് സദസിനെ വന്ദിച്ചു. അച്ഛനും ചിറ്റപ്പനും കൂടി വന്നു എന്നെ ആനയിച്ച മണ്ഡപത്തിലേക്ക് കയറ്റി. അതിനുശേഷം സീതയെ എന്നെ ഏൽപ്പിച്ചു. ഈ മംഗള മുഹൂർത്തം നടക്കുമ്പോഴും വേദിയിലുള്ളവർ തമ്മിൽ പരസ്പരം സംശയങ്ങൾ ഉന്നയിക്കുന്നുണ്ടായിരുന്നു. ഇവിടെനിന്നുള്ള ഫോട്ടോഗ്രാഫറും ഞങ്ങളുടെ കൂടെയുണ്ടായിരുന്ന വീഡിയോഗ്രാഫറും പരസ്പരം മത്സരിച്ച് വധൂവരന്മാരുടെ ഭാവങ്ങൾ പകർത്തുന്നുണ്ടായിരുന്നു. എല്ലാവരെയും ഫോട്ടോ എടുക്കാൻ വിളിച്ച് നിർത്തി എടുത്തു. കിളിയും ഷിബുവും വന്ന് സീതയോട് സംസാരിച്ചു, ഷിബു ആ സംഭവത്തിന് ശേഷം ഇന്നാണ് സീതയെ കാണുന്നത്, അതിനാൽ കുറേ ക്ഷമാപണം പോലെയൊക്കെ സംസാരിക്കുന്നുണ്ട്.
സീത: അതൊന്നും കുഴപ്പമില്ല അണ്ണാ.
അവൾ എന്നെ ഒഴിച്ച് എല്ലാവരെയും അണ്ണൻ എന്നാണ് വിളിക്കുന്നത്. സുധിയും ലക്ഷ്മിയും കുഞ്ഞും വന്നു, അവരോടൊപ്പം നിന്നും ഫോട്ടോ എടുത്തു. ഓഫീസിലുള്ളവർ എല്ലാവരും എത്തി, അവരോടെല്ലാം കുശലാന്വേഷണങ്ങൾക്ക് ശേഷം ഫോട്ടോ എടുത്തു. സീതയുടെ കൂട്ടുകാരികൾ എത്തിയിരുന്നു, അവരോടും സംസാരിച്ച് അവരോടൊപ്പം ഭാവങ്ങൾ പകർത്താൻ നിന്നുകൊടുത്തു. എല്ലാം കഴിഞ്ഞപ്പോൾ അച്ഛൻ ഞങ്ങളെ രണ്ടു കൂട്ടരെയും വിളിച്ച് ഭക്ഷണത്തിന് മുന്നിലിരുത്തി, കഴിച്ചു കഴിഞ്ഞപ്പോഴേക്കും ഇവിടെ നിന്നും ഇറങ്ങാൻ ഉള്ള സമയം ആയി. അച്ഛൻറെയും അമ്മയുടെയും കാൽതൊട്ട് വന്ദിക്കുമ്പോൾ, സീതയും അമ്മയും കെട്ടിപ്പിടിച്ച് കരയുന്നു. ഇനി ഇങ്ങോട്ട് തന്നെ വരാൻ ഉള്ളതാണ് പിന്നെ എന്തിനാണ് ഈ കരച്ചിൽ. ഞങ്ങൾ ഇറങ്ങി, വണ്ടിയുടെ താക്കോൽ സുധിയെ ഏൽപ്പിച്ചു. സുധിയും ലക്ഷ്മിയും ഫ്രണ്ടിൽ കയറി, ഞാനും സീതയും സൂര്യയും തൊട്ട്
💬 Comments
View all comments