0%

Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Author : Dasan Read All Parts 1.1K

ബാക്കിൽ കയറി. അനിയൻ, അവൻ്റെ കൂട്ടുകാരോടൊപ്പം ബസിലാണ് കയറിയത്. സൂര്യൻ അസ്തമിക്കുന്നതിന് മുന്നേ വീട്ടിൽ കയറണം എന്നുള്ളതിനാൽ, സുധി വേഗം വിട്ടുപോന്നു. വീടെത്തുമ്പോൾ സൂര്യ സീതയുടെ മടിയിലും സീത എൻറെ തോളിലുമായി കിടന്നുറങ്ങുകയാണ്.
ഞാൻ: സീതേ വീടെത്തി.
സീത എഴുന്നേറ്റു, സീത എഴുന്നേൽക്കുന്ന അനക്കത്തിൽ സൂര്യയും എഴുന്നേറ്റു. ഞങ്ങൾ ഇറങ്ങി വന്നപ്പോഴേക്കും അമ്മ നിലവിളക്കുമായി വന്നു, സീതയുടെ കയ്യിൽ കൊടുത്തു. സീത വലതുകാൽ വച്ച് അകത്തേക്ക് കയറി. പുറകെ ഞങ്ങളും അകത്തേക്ക് കയറി. സുധിയോട് വൈകിട്ടത്തെ ഭക്ഷണം കഴിഞ്ഞിട്ട് പോകാം എന്ന് പറഞ്ഞിട്ട് അവൻ സമ്മതിക്കാതെ ഇറങ്ങി, അവനോട് വണ്ടിയുമായി പൊയ്ക്കൊള്ളാൻ പറഞ്ഞു. അവൻ നാളെ രാവിലെ എത്താം എന്ന് പറഞ്ഞു ലക്ഷ്മിയും കുഞ്ഞുമായി പുറപ്പെട്ടു. തിരുവനന്തപുരത്തുനിന്നുള്ളവർ നാളെ എത്തുകയുള്ളൂ. നാളെയാണ് ഇവിടത്തെ റിസപ്ഷൻ, അതുകഴിഞ്ഞ് ഞങ്ങൾ അങ്ങോട്ട് പോകും. അമ്മ വിളക്കു മേടിച്ചു വച്ച് സീതയെ കൊണ്ട് എൻറെ മുറിയിലേക്ക് പോയി ആക്കി. ഞാൻ മുറിയിലേക്ക് ചെന്നു, സീത കട്ടിലിൽ ഇരിപ്പുണ്ട്. കല്യാണം പ്രമാണിച്ച് നല്ല ബെഡ് മേടിച്ചു കട്ടിലിൽ ഇട്ടിട്ടുണ്ട്. അലമാര തുറന്ന് സീതക്ക് മേടിച്ചിരുന്ന നല്ല ചുരിദാർ ഒരെണ്ണം എടുത്തു കൊടുത്തു.
സീത: എനിക്ക് ഇന്ന് ചുരിദാർ വേണ്ട. അതേ എൻറെ ചേട്ടൻറെ മുമ്പിൽ ഒരു നവവധുവിനെ പോലെ വരണമെങ്കിൽ, സെറ്റും മുണ്ടും അല്ലെങ്കിൽ നല്ലൊരു സാരി അതാണ് എനിക്ക് വേണ്ടത്.
വിതിലിൽ മുട്ടു കേട്ട് ഞാൻ ചെന്നു തുറന്നപ്പോൾ, അമ്മ പുതിയ ഒരു സെറ്റും മുണ്ടും ബ്ലൗസും ആയി വന്നിരിക്കുന്നു.
അമ്മ: ഇന്നാ മോളെ, പറഞ്ഞ് ഏൽപ്പിച്ചിരുന്ന സാധനം.
അപ്പോൾ അമ്മായിയമ്മയും

💬 Comments

View all comments