Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]
ഇവിടെ നിറയെ ആളുകളാണ്. എല്ലാരും പോകട്ടെ, എന്നാലേ ഒരു പ്രൈവസി ഉണ്ടാവു.
ഞാനും ഓർത്തപ്പോൾ ശരിയാണ്, ഏതെങ്കിലും തരത്തിൽ ഒരു ശബ്ദം പുറത്തു പോയാൽ..... വേണ്ട. ഞാൻ അവളെ കെട്ടിപ്പിടിച്ചു കിടന്നു, അവൾ എന്നെയും.
ഞാൻ ഉണർന്നു നോക്കുമ്പോൾ എൻറെ സീതയില്ല, അതിരാവിലെ എഴുന്നേറ്റ് പോയെന്ന് തോന്നുന്നു. അങ്ങനെ ആലോചിച്ചു കിടക്കുമ്പോൾ അതാ വരുന്നു നമ്മുടെ ആൾ വാതിൽ തുറന്നു.
സീത: എഴുന്നേറ്റേ വാ നമുക്ക് അമ്പലത്തിൽ പോയിട്ട് വരാം. എൻറെ മോൻ അങ്ങനെ കിടക്കണ്ട. അമ്മ പറഞ്ഞു അമ്പലത്തിൽ പോയിട്ട് വരാൻ, ഞാൻ ഒരുങ്ങുമ്പോഴേക്കും വേഗം കുളിച്ച് റെഡിയാകു.
ഇത് പറഞ്ഞ് എന്നെ വലിച്ചു എഴുന്നേൽപ്പിച്ചു, ബാത്ത്റൂമിലേക്ക് തള്ളിവിട്ടു. ഞാൻ ഇറങ്ങി വരുമ്പോൾ നല്ല കടും മെറൂൺ കളർ ബ്ലൗസും അതേ കരയുള്ള സെറ്റും മുണ്ടും ഉടുത്തു തലമുടി പിന്നിടുന്നു.
ഞാൻ: ഇതാരുടെ സെറ്റും മുണ്ടും ?
സീത: ഇത് എൻറെ.
ഞാൻ: ഇത് ആര് വാങ്ങി എപ്പോൾ വാങ്ങി? ഇതിനു മുമ്പ് ഞാൻ കണ്ടിട്ടില്ലല്ലോ.
സീത: ഇതേ എൻറെ അമ്മ വാങ്ങി തന്നതാ. ഇനിയുമുണ്ട് ഒരെണ്ണം കൂടി. അത് എൻറെ ചേട്ടന് വേണ്ടിയുള്ളതാണ്.
ഞാൻ: സെറ്റും മുണ്ടും ഉടുക്കുന്ന ചേട്ടൻ ഏതാണ്?
സീത: എൻറെ ചേട്ടൻ എന്ന് പറഞ്ഞത് ഈ മണുക്കൂസിനെയാണ്. ചേട്ടന് ഉടുക്കാൻ വേണ്ടി എന്നല്ല പറഞ്ഞത്, ഞാൻ എല്ലാ അർത്ഥത്തിലും, ചേട്ടൻ്റേതാവുന്ന ദിവസം ഉടുക്കാനുള്ളതാണ്. മനസ്സിലായോ.
എന്നു പറഞ്ഞ് എൻറെ മൂക്കിന് പിടിച്ച് ഒരു തിരി. അതും പറഞ്ഞു അവൾ മുറിക്കു പുറത്തിറങ്ങി.
സീത: സമയം കളയണ്ട വേഗം വന്നോളൂ.
അവൾ
💬 Comments
View all comments