0%

Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Author : Dasan Read All Parts 1.1K

പോകുന്നത് കാണാൻ നല്ല അഴകാണ്, അതുകൊണ്ട് വാതിൽ വരെ ഞാൻ ചെന്നു. ഇപ്പോൾ അവളുടെ നടത്തം ആസ്വദിക്കുന്നതിന് ആരെയും പേടിക്കണ്ടല്ലോ. അവളുടെ നടത്തത്തിനു അനുസരിച്ച് ആടിക്കൊണ്ടിരിക്കുന്ന തുമ്പിക്കൈ വണ്ണത്തിൽ ഉള്ള പിന്നിട്ട അവളുടെ മുടി. കടഞ്ഞെടുത്തത് പോലുള്ള അവളുടെ പിൻഭാഗവും പക്കും. പെട്ടെന്ന് അവൾ തിരിഞ്ഞു നിന്ന് വിരൽകൊണ്ട് വേണ്ട എന്ന് താക്കീത് തന്നു. ഞാൻ അകത്തേക്ക് പോയി, അവൾ എനിക്ക് വേണ്ടി എടുത്തു വച്ചിരുന്ന ലൈറ്റ് മെറൂൺ ഷർട്ടും അതിൻറെ തന്നെ കരയുള്ള മുണ്ടും ഉടുത്ത് പെട്ടെന്ന് റെഡി ആയി ഇറങ്ങി. പുറത്തിറങ്ങുമ്പോൾ അമ്മയും മകളും എന്നെയും കാത്തു നിൽക്കുകയാണ്.
അമ്മ: നീ എന്തെടുക്കുകയായിരുന്നു? ഇവിടെ മോള് നിന്നെ നോക്കി എത്ര നേരമായി നിൽക്കുന്നു. വേഗം അമ്പലത്തിൽ പോയിട്ട് വാ.
ഞങ്ങൾ അമ്പലത്തിലേക്ക് നടന്നു, അമ്മ അകത്തേക്കും കയറി. ഇവിടെനിന്നും 500 മീറ്റർ അകലെയാണ് അമ്പലം. ഞങ്ങൾ രണ്ടുപേരും നടന്നു. പോകുന്ന വഴി പലരും കുശലാന്വേഷണം നടത്തി, പെണ്ണുങ്ങൾ സീതയെ പരിചയപ്പെട്ടു. ചില പെണ്ണുങ്ങൾ സീതയുടെ മുടിയെപ്പറ്റി വർണ്ണിക്കുന്നുണ്ട്. " ആ കൊച്ചിൻ്റെ മുടി കണ്ടോ, എന്തൊരു ഭംഗി അല്ലേ " അപ്പോൾ വേറൊരുത്തി " മുടി മാത്രമല്ലടി ആളെ കാണാൻ എന്തൊരു ചന്തം, ആ ചെക്കൻ്റെ ഒരു ഭാഗ്യം" ഇങ്ങനെ ഓരോ കമൻറുകളും കേട്ട് നടക്കുമ്പോൾ ആള് ഒത്തിരി പൊങ്ങിയൊ എന്നൊരു സംശയം. അഭിമാനപൂർവ്വം എൻറെ കൈയും പിടിച്ച് ആള് നടക്കുകയാണ്. അമ്പലത്തിൽ ചെന്ന് തൊഴുത് തിരിച്ചിറങ്ങി. പോരും വഴി ഒന്ന് രണ്ട് ഫ്രണ്ട്സിനെ കണ്ടു, സീതയെ അവരെ പരിചയപ്പെടുത്തി കൊടുത്തു. വീടെത്തിയപ്പോൾ ബ്രേക്ഫാസ്റ്റിന്

💬 Comments

View all comments