Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]
കയറി കിടന്നു, രണ്ടുമൂന്ന് ദിവസത്തെ ക്ഷീണം കൊണ്ട് കണ്ണടഞ്ഞു പോയി. പിന്നെ എഴുന്നേൽക്കുന്നത് നേരം പുലർന്നാണ്, നോക്കുമ്പോൾ സീത ഇല്ല. അവൾ അപ്പോൾ ഇന്നലെ വന്ന് ഇവിടെ കിടന്നില്ലേ? സമയം നോക്കുമ്പോൾ 7:00 മണി, ഇനി പുറത്തിറങ്ങുന്നത് കുളിയെല്ലാം കഴിഞ്ഞ് മതി എന്നുള്ള തീരുമാനത്തിൽ ബാത്ത് റൂമിൽ കയറി. നോക്കുമ്പോൾ അവൾ ഇന്നലെ രാത്രി ധരിച്ച ചുരിദാറും മറ്റു വസ്ത്രങ്ങളും സ്റ്റാൻഡിൽ കിടപ്പുണ്ട്, അപ്പോൾ അവൾ വന്നിരുന്നു രാവിലെ കുളിച്ചു പുറത്തിറങ്ങിയതാണ്. ഞാൻ കുളിയൊക്കെ കഴിഞ്ഞ് വസ്ത്രം മാറി പുറത്തേക്കിറങ്ങുമ്പോൾ അതാ വരുന്നു എൻറെ ശ്രീമതി, കയ്യിൽ ഒരു ഗ്ലാസ് ഉണ്ട്. കുളിച്ച് ലൈറ്റ് ബ്ലൂ ചുരിദാറും വെള്ളം മേൽ ബ്ലൂ കളർ പൂക്കളുള്ള ബോട്ടവും അതിനെ തന്നെ ഷാൾ കഴുത്തിലൂടെ ഇട്ടിരിക്കുന്നു. മുടി അഴിച്ചിട്ട് വള്ളി പിന്നിട്ടിരിക്കുന്നു, നെറ്റിയിൽ ചെറിയൊരു പൊട്ടും നെറ്റിക്ക് മുകളിൽ സിന്ദൂരം ചാർത്തിയിരിക്കുന്നു. ഗൗരവത്തിൽ ഉള്ള വരവാണ്, എന്താണാവോ കാര്യം. അടുത്ത് വന്ന് ചായ തന്നു, അച്ഛൻ ഹാളിലിരുന്നു പേപ്പർ വായിക്കുന്നത് കൊണ്ട് ഒന്നും ചോദിക്കാനോ പറയാനോ പറ്റിയില്ല. ചായയും തന്നു അതേ ഗൗരവത്തിൽ തിരിച്ചുപോയി.
അച്ഛൻ: ഇന്ന് എന്താണാവോ പരിപാടി?
ഞാൻ: അങ്ങനെയൊന്നും ആലോചിച്ചിട്ടില്ല.
അച്ഛൻ: എന്ന് ഇരിങ്ങാലക്കുട ഒക്കെ ഒന്ന് പോയിട്ട് വാ, നാളെ ഇനി ശിവൻ ഒക്കെ വരില്ലേ? അവരോട് അതും പറയ്. രാവിലെ കാപ്പികുടിയും കഴിഞ്ഞ് ഇറങ്ങിക്കോ. അവിടെ എവിടെയൊക്കെയാണ് പോകേണ്ടത്, അവിടെ ഒക്കെ പോയിട്ട് വരിക. കാരണവന്മാർ ഉള്ള സ്ഥലങ്ങളിലൊക്കെ മോളെ കൊണ്ട് എന്തെങ്കിലും കൊടുപ്പിക്കുക, കൈയിൽ പൈസ ഉണ്ടാവില്ലെ?
ഞാൻ: ഉണ്ട്.
അച്ഛൻ
💬 Comments
View all comments