0%

Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Author : Dasan Read All Parts 1.1K

എഴുന്നേറ്റു അടുക്കളയിലേക്കു പോയി, അവിടെ അമ്മയോട് പറയുന്നത് കേട്ടു.
അച്ഛൻ: അവർക്ക് ഇരിങ്ങാലക്കുട പോകാനുള്ളതാണ്, പോയി റെഡിയാക്കാൻ നോക്ക് മോളെ. അവർക്ക് വേഗം കാപ്പി കൊടുക്ക്.
ചായകുടി കഴിഞ്ഞ് പോകാനുള്ള തയ്യാറെടുപ്പിനായി ഞാൻ മുറിയിലേക്ക് പോയി, പുറകെ സീതയും വന്നു. പക്ഷേ എന്നെ കണ്ടിട്ട് വലിയ മൈൻഡ് ഇല്ല, എന്തുപറ്റി എന്നറിയില്ല. അവൾ ഞാൻ ഡ്രസ്സ് ചെയ്ത് പുറത്തിറങ്ങുന്നതു വരെ കട്ടിലിലിരുന്നു, ഞാൻ ഇറങ്ങിയപ്പോൾ അവൾ വാതിലടച്ചു കുറ്റിയിട്ടു. എന്നെ ഷർട്ടും മുണ്ടിനു മാച്ച് ചെയ്യുന്ന ചുരിദാറുകൾ ആണ് അവൾക്കും എടുത്തിട്ടുള്ളത്, എന്ന് വെച്ചാൽ ചുരിദാറുകൾക്ക് മാച്ച് ചെയ്ത് എൻറെ ഷർട്ടും മുണ്ടും. ഞാൻ ഹാളിലേക്ക് നടന്നു, അവിടെ പത്രം വായിച്ചു ഇരുന്നപ്പോഴേക്കും സീത വന്നു. അവളും എൻറെ ഷർട്ടിന് മാച്ച് ചെയ്ത ചുരിദാർ ആണ് ധരിച്ചത്. കാപ്പികുടി കഴിഞ്ഞ് ഞങ്ങൾ ഇറങ്ങി, വണ്ടിയിൽ കയറി പുറപ്പെട്ടു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ
ഞാൻ: ഭഗവതി എന്തേ എന്ന് ഇടത്തോട്ട് തിരിഞ്ഞാണോ എഴുന്നേറ്റത് ?
മിണ്ടാട്ടമില്ല, മുനിയെ പോലെ ഇരിക്കുകയാണ്.
ഞാൻ: പണ്ട് ഒരു ചൊല്ലുണ്ട്, 'അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചു എന്നിട്ടും പട്ടിക്ക് മുറുമുറുപ്പ്' എന്നുപറഞ്ഞ് പോലെയുണ്ട്.
അതിനും ഒരു പ്രതികരണവും ഉണ്ടായില്ല. ഞാൻ വണ്ടി ആളൊഴിഞ്ഞ ഒരു സ്ഥലത്ത് ഒതുക്കി.
ഞാൻ: ഈ മുഖവും വെച്ച് മുന്നോട്ടുള്ള യാത്ര അത്ര സുഖകരമല്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറഞ്ഞു തീർത്തിട്ട് മുന്നോട്ടു പോയാൽ മതി. എന്തിനാണ് വഴക്ക്? ഒന്നു മിണ്ടു പെണ്ണേ...... ഇങ്ങനെ വാശി പിടിക്കല്ലേ. ഇന്നലെ രാത്രി ഞാൻ എത്ര നേരം കാത്തിരുന്നു എന്നറിയാമോ? കാണാതായപ്പോൾ ക്ഷീണം

💬 Comments

View all comments