0%

Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Author : Dasan Read All Parts 1.1K

അമ്മ: നീ മോളോട് പറയാഞ്ഞതെന്ത്?
ഞാൻ: ഞാൻ അകലെ ഒന്നുമല്ലല്ലോ പോയത്.
അമ്മ: മോള് നിനക്കുള്ള ചായയുമായി വന്ന് അന്വേഷിച്ചപ്പോഴാണ്, ഞാൻ പറഞ്ഞത്. അപ്പോഴാണ് മോൾ അറിയുന്നത്.
ഞാൻ ഒന്നും പറയാതെ ഹാളിലിരുന്നു പത്രം വായിക്കാൻ തുടങ്ങി. അപ്പോഴേക്കും അച്ഛൻ വന്നു.
അച്ഛൻ: ഇനി ചോറ് എടുത്തോ, മോള് എന്തിയേ?
അമ്മ: ഇത്രയും നേരം എന്നെ സഹായിച്ച് ഇവിടെ ഉണ്ടായിരുന്നു, ഇപ്പോൾ അങ്ങോട്ടുപോയി സൂര്യയും അമ്മയുമായി ഇരിപ്പുണ്ട്. മക്കളെ വാ ചോറ് എടുക്കാം.
സൂര്യയുടെ മുറിയിൽനിന്നും സൂര്യയും സീത ഇറങ്ങിവന്നു. അടുക്കളയിലേക്ക് പോകുന്ന വഴി സീത എന്നെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് പോയി. ഇതെന്തൊരു മേട്, വൈകുന്നേരം വരെ മിണ്ടാതിരുന്ന ആള് എന്നെ നോക്കി പേടിപ്പിക്കുന്നൊ. പോകുന്ന വഴി ഞാൻ അവളോട് എത്രയോ പ്രാവശ്യം കെഞ്ചിയതാണ്, അവൾ പെണ്ണാണെങ്കിൽ മിണ്ടിയില്ല. എന്നിട്ട് ഇപ്പോൾ എന്നെ നോക്കി പേടിപ്പിക്കുന്നു. ഭക്ഷണത്തിന് ഇരുന്നപ്പോൾ, ഞാൻ ഒഴിച്ച് എല്ലാവരും സീതയോട് കളിച്ചു ചിരിച്ചു സംസാരിക്കുന്നുണ്ട്, എന്തിന് അമ്മൂമ്മ വരെ. അവൾ ഇടയ്ക്കിടയ്ക്ക് എന്നെ നോക്കുന്നുണ്ട്. ഞാൻ അധികം സംസാരിക്കാതെ ഭക്ഷണം കഴിച്ച് കൈ കഴുകി റൂമിലേക്ക് പോയി, കയറി കിടന്നു. അവൾ വരാൻ കാത്തു നിന്നില്ല കിടന്നുറങ്ങി. പിറ്റേന്നു നേരം പുലർന്നു ഇന്ന് തിരുവനന്തപുരത്തുനിന്നും അച്ഛനുമമ്മയും ചിറ്റപ്പനും ചിറ്റയും അമ്മായിയും അമ്മാവനും വരുന്ന ദിവസമാണ്. എഴുന്നേറ്റു നോക്കുമ്പോൾ കട്ടിലിൽ ആളില്ല, മാത്രമല്ല അവളുടെ ഡ്രസ്സുകൾ കിടക്കുന്നു. ഒന്നു കിടക്കുന്നതും എഴുന്നേറ്റു പോകുന്നതും ഞാൻ അറിയുന്നില്ല. അറിഞ്ഞിട്ടും വലിയ പ്രയോജനമില്ല, ഒന്നും മിണ്ടാൻ കൂടാതെ ആളോട് എന്നു പറയാൻ. ഞാൻ കുളിയൊക്കെ കഴിഞ്ഞ്

💬 Comments

View all comments