0%

Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Author : Dasan Read All Parts 1.1K

റൂമിന് പുറത്തിറങ്ങിയത്. റൂമിന് പുറത്തിറങ്ങിയതും ഫോൺ ബെൽ അടിക്കുന്നത് കേട്ട് ഞാൻ വീണ്ടും തിരിച്ചു കയറി. അവിടെ നിന്നും അച്ഛനാണ് വിളിച്ചത്, അവർ റങ്ങുകയാണെന്ന് പറയാനാണ് വിളിച്ചത്. റൂമിനു പുറത്തിറങ്ങി അനിയനോട് അച്ഛനെ തിരക്കിയപ്പോൾ ഹാർബറിൽ പോയിരിക്കുകയാണ് എന്ന് പറഞ്ഞു. വിവരം പറയാൻ അമ്മയെ തിരക്കി അടുക്കളയിൽ ചെന്നപ്പോൾ, സീത അടുക്കളയിലുണ്ട്.
ഞാൻ: തിരുവനന്തപുരത്ത് നിന്ന് അച്ഛൻ വിളിച്ചിരുന്നു.
ഇതുകേട്ടപ്പോൾ സീത എന്നെ നോക്കി.
ഞാൻ: അവർ പുറപ്പെടുകയാണ് എന്ന് പറഞ്ഞു. അവർക്കുള്ള ഭക്ഷണം ?
അമ്മ: മീൻകറി ഇന്നലെ റെഡിയാക്കി വെച്ചിട്ടുണ്ട്, വറുക്കാനുള്ള മീൻ മസാല പുരട്ടി ഫ്രിഡ്ജിൽ വെച്ചിട്ടുണ്ട്. അച്ഛൻ വരുമ്പോൾ ചെമ്മീനാ കൂന്തലൊ കൊണ്ടുവരാം എന്ന് പറഞ്ഞിട്ടുണ്ട്. പച്ചക്കറിക്ക് അരിഞ്ഞു കൊണ്ടിരിക്കുന്നു. നിങ്ങൾ ഇന്നലെ അവിടെ പോയപ്പോൾ അവരോടൊക്കെ പറഞ്ഞിട്ടില്ലേ?
ഞാൻ: പറഞ്ഞിട്ടുണ്ട്, അവർ രാവിലെ എത്തും എന്നാണ് പറഞ്ഞത്.
അമ്മ: നീ പുറത്തേക്ക് പോവുകയാണെങ്കിൽ, പച്ചക്കറി കടയിൽ 50 വാഴയില പറഞ്ഞിട്ടുണ്ട് അത് മേടിച്ചിട്ട് പോരുക.
ഞാൻ: വേറെ എന്തെങ്കിലും വാങ്ങാൻ ഉണ്ടോ?
അമ്മ: ഇല്ല. ആ പിന്നെ ഒന്നുണ്ട്, ആ പൂക്കടയിൽ നിന്നും കുറച്ചു മുല്ലപ്പൂമാല മേടിച്ചോളു.
ഞാൻ: ശരി.
ഞാൻ സീതയെ നോക്കി, ആള് എന്നെ ശ്രദ്ധിക്കാതെ പച്ചക്കറി അരിയുകയാണ്. ഞാൻ പുറത്തേക്കിറങ്ങി, ഗേറ്റ് കടക്കുന്നതിനു മുമ്പ് അച്ഛൻ കയറിവന്നു.
അച്ഛൻ: നീ എങ്ങോട്ടാണ്?
ഞാൻ: പച്ചക്കറി കടയിൽ നിന്നും ഇല പറഞ്ഞിട്ടുണ്ട് എടുക്കണം, പിന്നെ മുല്ലപ്പൂമാലയും.
അച്ഛൻ: അതൊക്കെ അജിത്ത് എടുത്തോളും, നീ ഇപ്പോൾ എവിടെയും പോകണ്ട. തിരുവനന്തപുരത്തുനിന്നും ശിവൻ വിളിച്ചിട്ടുണ്ടായിരുന്നു, അവർ പുറപ്പെട്ടിട്ടുണ്ട് എന്നു പറഞ്ഞു.

💬 Comments

View all comments