0%

Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Author : Dasan Read All Parts 1.1K

ഞാൻ വീണ്ടും അകത്തേക്ക് കയറി, മുറിയിലേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോഴേക്കും ബന്ധുമിത്രാദികൾ എത്തിത്തുടങ്ങി. പിന്നെ വീട്ടിൽ കുട്ടികളുടെ ബഹളമായി. ഏകദേശം രണ്ടു മണി കഴിഞ്ഞപ്പോൾ, ട്രാവലറിൽ തിരുവനന്തപുരത്ത് നിന്നുള്ളവർ എത്തി. 4- 5 എത്ത കുലയും, ചെങ്കദളി കുലയും, ഹൽവയും പലഹാരങ്ങളും ഒക്കെയായിട്ടാണ് അവർ വന്നത്. അവിടത്തെ അമ്മ, അമ്മയുടെ കയ്യിൽ ഒരു നിലവിളക്ക് കൊടുത്തു.
സീ. അമ്മ: ഇതാണ് ചടങ്ങിൻ്റെ ഒരു ഭാഗം എന്ന നിലക്ക് ഉള്ളത്.
അമ്മ: ഇതൊന്നും വേണ്ടായിരുന്നു പറഞ്ഞിട്ടുള്ളതല്ല.
സീ. അച്ഛൻ: എന്നാലും ഒരു ചടങ്ങ് എന്ന നിലക്ക്.
അച്ഛൻ: ഈ ചടങ്ങുകൾ ഒക്കെ മനുഷ്യനുണ്ടാക്കിയതല്ലേ.
തിരുവനന്തപുരത്ത് അച്ഛൻ, ബാഗിൽ നിന്നും ഒരു പൊതിയെടുത്ത് അച്ഛൻറെ കയ്യിൽ കൊടുത്തു.
അച്ഛൻ: ഇത് എന്താണ്?
സീ.അച്ഛൻ: ചടങ്ങുകൾ ഒന്നും ഇല്ലല്ലോ, അപ്പോൾ ക്യാഷ് ആയിട്ട് കുറച്ച്.
അച്ഛൻ: ശിവ, ഇതിൻറെ ഒന്നും ആവശ്യമില്ല. ഞങ്ങൾക്ക് ഈ മകളെ തന്നില്ലേ അതു തന്നെ ധാരാളം. അതുകൊണ്ട് ഇത് പിടിക്ക്.
അച്ഛൻ ആ പൊതി തിരിച്ചേൽപ്പിച്ചു. എല്ലാവരും എല്ലാവരെയും പരിചയപ്പെടുത്തി. പുറത്ത് ചെറിയൊരു പന്തലും കുറച്ചു മേശയും ഉണ്ടായിരുന്നതിനാൽ, അവിടെവെച്ച് എല്ലാവർക്കും ഭക്ഷണം വിളമ്പി. തിരുവനന്തപുരത്തെ അച്ഛൻ, ഞങ്ങളെ ഞായറാഴ്ച ഇങ്ങോട്ട് തിരിച്ചു വിടാം എന്ന് പറഞ്ഞു. മൂന്നരയോടെ ഞങ്ങൾ തിരുവനന്തപുരത്തേക്ക് മടങ്ങി. ഇറങ്ങുന്നതിനു മുമ്പ് സീത, അച്ഛൻറെ അമ്മയുടെയും അമ്മുമ്മയുടെയും കാൽ തൊട്ടു വന്ദിച്ചു. അമ്മയും സീതയും കെട്ടിപ്പിടിച്ചു കരയുന്നുണ്ട്. എല്ലാവരോടും യാത്ര പറഞ്ഞു. എൻറെ വണ്ടിയിൽ സീതയും അമ്മയും അച്ഛനും കയറി, അച്ഛൻ ഫ്രൻ്റിൽ ആണ് ഇരുന്നത്. പോകുന്ന വഴി ബന്ധുക്കളൊക്കെ ഓരോ

💬 Comments

View all comments