Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]
വണ്ടിക്കും പോകേണ്ട വഴി അറിയില്ല, ഇവിടെ വരെ അറിയൂ.
സീത: അത് പറഞ്ഞാലല്ലെ അറിയു.
ഞാൻ: തമ്പുരാട്ടിയെ എങ്ങനെയാണാവോ ഉണർത്തിക്കേണ്ടത്, അടിയന് അറിയില്ല. നിനക്ക് ഞാൻ വെച്ചിട്ടുണ്ടടി, ഞാൻ അവിടെ വച്ച് തരാഞ്ഞത് എൻറെ വീട് ആയതുകൊണ്ടാണ്. ഇനി എങ്ങോട്ട് പോണം എന്ന് പറയു.
സീത: മുൻപോട്ടു പോയിട്ട് അടുത്ത ലെഫ്റ്റ്.
പിന്നീടുള്ള വഴികൾ സീത പറഞ്ഞു തന്നു. ചിറ്റപ്പൻറെ വീട്ടിൽ ചെന്നു, ഉച്ചയ്ക്കത്തെ ഭക്ഷണം അവിടെ നിന്നായിരുന്നു. അവിടെ അടുത്ത് ഒന്ന് രണ്ട് വീടുകൾ കൂടി കയറാൻ ഉണ്ടായിരുന്നു. കുട്ടികൾ ഉണ്ടായിരുന്ന സ്ഥലത്തൊക്കെ ഫൈവ്സ്റ്റാർ കൊടുത്തു. അതു കഴിഞ്ഞ് നേരെ അമ്മായിയുടെ വീട്ടിലേക്ക് പോയി, അവിടെ ചെന്ന് അമ്മായിയെ സോപ്പിട്ട് വളച്ച ഞാൻ കുപ്പിയിലാക്കി. പിന്നീട് അമ്മായിക്ക് എന്നോട് ഭയങ്കര സ്നേഹം ആയി. അവിടെ രണ്ടു മൂന്നു വീടുകളിൽ കയറി വൈകിട്ടത്തെ ചായകുടിയും കഴിഞ്ഞാണ് അവിടെ നിന്നു വിട്ടത്. വണ്ടിയിൽ കയറിയതും അവൾ വീണ്ടും മിണ്ടാ ഭൂതമായി, കുറച്ചു മുന്നോട്ട് നീങ്ങിയപ്പോൾ തന്നെ ശ്രീമതി ഉറക്കം തുടങ്ങി. വണ്ടി ഒരു സൈഡിലേക്ക് ഒതുക്കി, സീറ്റ് ചരിച്ച് ഇട്ടുകൊടുത്തു സീറ്റ് ബെൽറ്റും ഇട്ടു. ഇത്രയും ദിവസത്തെ യാത്രാക്ഷീണം ഉണ്ടാവും പാവം ഉറങ്ങിക്കോട്ടെ. കുറച്ചു ദൂരം പോന്നപ്പോൾ ഞാൻ ഉറക്കം തൂങ്ങാൻ തുടങ്ങി. വണ്ടി അവിടവിടെ നിർത്തി മുഖം കഴുകിയും ഒന്ന് രണ്ട് തട്ടുകടയിൽ നിന്നും കട്ടൻ അടിച്ചുമാണ് വീട് എത്തിയത്. വീടെത്തി തട്ടി വിളിച്ചപ്പോഴാണ് കക്ഷി അറിയുന്നത്, അത്രയും ബോധം കെട്ടാണ് കിടന്നുറങ്ങിയിരുന്നത്. വണ്ടി വരുന്നത് കണ്ടപ്പോൾ തന്നെ അച്ഛനുമമ്മയും എത്തി. ഞാൻ ഇവിടെ എത്തിയിട്ടും ഉറക്കത്തിലെ
💬 Comments
View all comments