0%

Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Author : Dasan Read All Parts 1.1K

ലാഞ്ചന വിട്ടുമാറിയിട്ടില്ല.
ഞാൻ: എനിക്ക് ഒന്നും വേണ്ട, നല്ല ഉറക്ക ക്ഷീണം ഉണ്ട്. ഇവിടെ എത്തിയ തന്നെ ഒരു കണക്കിനാണ്, പല സ്ഥലങ്ങളിൽ നിർത്തി മുഖം കഴുകിയും കട്ടൻ കുടിച്ചുമാണ് ഇങ്ങോട്ട് എത്തിയത്.
അച്ഛൻ: കൂടെ ഒരാൾ ഉണ്ടായിരുന്നല്ലോ?
ഞാൻ: വണ്ടിയിൽ കയറിയപ്പോൾ തന്നെ ആൾ ഉറക്കമായി, എത്ര ദിവസത്തെ യാത്രയുടെ ഉണ്ടായിരിക്കും. അതുകൊണ്ട് ഞാൻ ശല്യപ്പെടുത്തില്ല.
അപ്പോൾ സീത എന്നെ നോക്കി, ഞാൻ അകത്തേക്ക് കയറി.
അമ്മ: എന്തെങ്കിലും കുറച്ചു കഴിച്ചിട്ട് മുകളിൽ കിടക്കു മോനെ.
ഞാൻ: ഇപ്പോൾ കഴിച്ചാൽ ശരിയാവില്ല, ചിലപ്പോൾ ഒമിറ്റ് ചെയ്യും.
അകത്തുകയറി ഡ്രസ്സ് മാറി കുളിക്കാൻ പോയി, തലക്ക് ഒരു മന്ദത പോലെ കുളിച്ചു കഴിഞ്ഞാൽ മാറുമായിരിക്കും. കുളി കഴിഞ്ഞ് ഇറങ്ങി വരുമ്പോൾ, സീത സീതയുടെ മുറിയുടെ വാതുക്കൽ നിൽപ്പുണ്ട്. എന്നെ നോക്കിയെങ്കിലും ഞാൻ നോക്കിയില്ല. ഞാൻ സ്ഥിരം കിടക്കുന്ന മുറിയിലേക്ക് തന്നെ പോയി. നേരം വെളുക്കട്ടേടി നിനക്ക് ഞാൻ വെച്ചിട്ടുണ്ട്, എന്നുള്ളിൽ പറഞ്ഞു. ഞാൻ വാതിൽ അടച്ചു കുറ്റിയിട്ടു ലൈറ്റ് ഓഫ് ചെയ്തു കട്ടിലിൽക്കിടന്നു. പുറത്ത് അച്ഛൻറെ ശബ്ദം കേൾക്കുന്നുണ്ട്.
അച്ഛൻ: മോൻ എന്താണ് അവിടെ കിടക്കുന്നത്? നിങ്ങൾ തമ്മിൽ വീണ്ടും അടിയായൊ. മോൾക്ക് കുറുമ്പ് ഒത്തിരി കൂടുന്നുണ്ട്, അജയൻ ആയതുകൊണ്ട് കുഴപ്പമില്ല. നല്ല അടി കിട്ടാത്തതിൻ്റെ ഒരു കുറവുണ്ട്. കുളിച്ചത് കൊണ്ട് ഉറക്കം വരാൻ കുറച്ചു താമസിച്ചു. എല്ലാ ലൈറ്റുകളും ഓഫ് ആയപ്പോൾ വാതിലിൽ ആരോ തള്ളുന്നു. ഞാൻ അനങ്ങിയില്ല, കുറച്ചുനേരം തള്ളിയശേഷം പിന്നെ അനക്കമൊന്നും ഉണ്ടായില്ല. വാതിലിൽ തട്ടി വിളിക്കുന്നത് കേട്ടാണ് എഴുന്നേറ്റത്, നേരം നല്ലവണ്ണം

💬 Comments

View all comments