Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]
പുലർന്നിരിക്കുന്നു. കുറച്ചുദിവസങ്ങളായി നല്ല ഉറക്കമാണ്. വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോൾ എൻറെ ശ്രീമതി കുളിച്ച് ചുണ്ടിൽ ഒരു പുഞ്ചിരിയുമായി നിൽക്കുന്നു.
സീത: എന്തൊരു ഉറക്കമാണ് ചേട്ടാ, ഇതാ ചായ.
ഇവൾ എന്താണ് ഓന്തോ? സമയാസമയങ്ങളിൽ നിറം മാറാൻ. ഞാൻ ചായ വാങ്ങി ഒരു കവിൾ കുടിച്ച് ടേബിളിൽ വച്ചുകൊണ്ട് കുളിക്കാനും മറ്റു കാര്യങ്ങൾക്കുമായി ബാത്റൂമില് കയറി, പുറകെ വന്ന് അവൾ വാതിലിൽ മുട്ടി
സീത: എന്താണ് ചേട്ടാ ഈ ബാത്റൂമിൽ, നമ്മുടെ ബാത്റൂമിൽ കുളിക്കാൻ പാടില്ലേ?
ഇവൾ എന്നെ ആക്കുകയാണൊ എന്നൊരു സംശയം. വരട്ടെ, സമയമാവട്ടെ. ഞാൻ അവിടെത്തന്നെ എല്ലാം നടത്തി പുറത്തിറങ്ങി.
ഞാൻ: അച്ഛൻ എന്തിയേ അമ്മേ ?
സീത: കരയ്ക്കു വാങ്ങാൻ പോയിരിക്കുകയാണ്, ചേട്ടാ.
ഇവളെ ഇങ്ങനെ വിട്ടാൽ പറ്റില്ല, മുറിയിൽ കയറിയാൽ ഒന്ന് അങ്ങോട്ടു കൊടുത്തു ഇങ്ങോട്ട് രണ്ടെണ്ണം കിട്ടിയാലും അറിയില്ല. ഏതായാലും മുറിയിലെ വിളിക്കാം. ഞാനും അവളെ പോലെ തന്നെ കളിയാക്കി.
ഞാൻ: എൻറെ മോള് ഇങ്ങോട്ട് വന്നേ, ചേട്ടനെ ഒരു കാര്യം പറയാനുണ്ട്.
ഞാൻ മുറിയിലേക്ക് പോയി, പുറകെ അവളും. അകത്തു കയറിയ ഉടനെ അവൾ വാതിലടച്ചു കുറ്റിയിട്ടു.
ഞാൻ: എന്നെ കളിയാക്കാനുള്ള ഭാഗമാണെങ്കിൽ....
സീത: ഭാവം ആണെങ്കിൽ.....
ഞാൻ: ഒന്നും പറയുന്നില്ല.
തോർത്ത് കട്ടിലിലെ തലക്കൽ വിരിച്ചിട്ടു, പുറത്തിറങ്ങാൻ ഭാവിക്കവെ എൻറെ കയ്യിൽ കയറി പിടിച്ചു.
സീത: മറുപടി പറഞ്ഞിട്ട് പോ.......
ഞാൻ തലകുമ്പിട്ട് തൊഴുത്.
ഞാൻ: എൻറെ പൊന്നോ, ഞാൻ വെറും ബ്രൗൺ ബെൽറ്റുകാരൻ ആണേ, ബ്ലാക്ക് ബെൽറ്റ് നേരിടാൻ അടിയന് കഴിയില്ല.
സീത: അങ്ങനെയങ്ങ് പോയാലോ, കളിയാക്കിയാൽ
💬 Comments
View all comments