Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]
എങ്ങനെ സംസാരിക്കാൻ റോഡിൽ വച്ച് നിർബന്ധപൂർവ്വം പിടിച്ചുനിർത്തി സംസാരിക്കണം. അവൾ കരാട്ടെ സ്റ്റൈലിൽ ഒന്നു തന്നാലും മേടിക്കണം, അത്രയും പോക്രിത്തരം ആണല്ലോ ഞാൻ ചെയ്തത്. ഇത് പറഞ്ഞ തീർക്കാതെ മനസ്സിന് ഒരു സമാധാനവും ഉണ്ടാവില്ല. എൻറെ ഭാഗത്തുനിന്നു വന്ന തെറ്റാണ്. അന്നും വീട്ടിൽ ചെന്നിട്ട് കഴിഞ്ഞദിവസത്തെ സ്ഥിതി തന്നെ. ഇന്ന് ഞാൻ വിളിക്കാൻ നിന്നില്ല. അമ്മയോട് പറഞ്ഞ് നേരത്തെ കുറച്ച് ഭക്ഷണം മേടിച്ച് ഒറ്റക്കിരുന്ന് കഴിച്ചു. അവർ, ഞാൻ വരുന്നതുവരെ ഒരുമിച്ചിരുന്നാണല്ലൊ കഴിച്ചിരുന്നത്, അതിനെ മുടക്കം വരണ്ട. കഴിച്ചു കഴിഞ്ഞ് ഞാൻ മുറിയിൽ പോയി വാതിലടച്ചു കിടന്നു. ഞാൻ കിടക്കുന്ന മുറിയുടെ വാതിലിൻറെ ശബ്ദം കേട്ടയുടൻ സീത വാതിൽ തുറന്നു പുറത്തിറങ്ങി. എന്തുമാത്രം വെറുപ്പ് ഉണ്ടായിരിക്കണം ഇങ്ങനെ പെരുമാറാൻ. ഒന്നാലോചിച്ചാൽ അവൾ തന്നെയാണ് എന്നെ പ്രലോഭിപ്പിച്ചത്, എന്തെങ്കിലുമാവട്ടെ കുറ്റം ഞാൻ തന്നെ ഏറ്റെടുക്കാം. നാളെ എന്തുതന്നെയായാലും സീതയെ കാണണം. ഇന്നേക്ക് രണ്ടു ദിവസമായി സീതയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ട്. അവൾ പറയുന്നത് അനുസരിച്ചാണെങ്കിൽ എൻറെ കയ്യിൽ കിടക്കുന്ന മോതിരം അവളുടെ ഹൃദയവും, അവളുടെ കയ്യിൽ കിടക്കുന്ന മോതിരം എൻറെ ഹൃദയവും ആണ്.
സൗന്ദര്യ പിണക്കത്തിന് ഇന്ന് വിരാമം ഇടണം എന്ന തീരുമാനത്തിൽ, ദിവസങ്ങൾ കടന്നു പോയതറിഞ്ഞില്ല. വെള്ളിയാഴ്ച ഞാൻ ഓഫീസിൽ പോയി, സുധിയുടെ വണ്ടിയുമായാണ് പോയത്. ഓഫീസിലിരിക്കുമ്പോൾ അവളുടെ മൊബൈലിലേക്ക് വിളിച്ചുനോക്കി പക്ഷേ അമ്മയാണ് എടുത്തത്.
അമ്മ: മോനെ, അവളിപ്പോൾ മൊബൈൽ കൊണ്ടു പോകാറില്ല.
ഞാൻ ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു. ഉച്ച കഴിഞ്ഞപ്പോൾ മഴയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. രാവിലെ വരുമ്പോൾ വെയിൽ ആയിരുന്നതിനാൽ
💬 Comments
View all comments