0%

Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Author : Dasan Read All Parts 1K

കോട്ട് എടുത്തില്ല. നാലു മണി ആകാറായപ്പോഴേക്കും മഴ ചാറി തുടങ്ങി. മഴ ആയതുകൊണ്ട് ഇന്നും അവളെ കണ്ട് സംസാരിക്കാൻ പറ്റുമോ എന്ന് തോന്നുന്നില്ല. വൈകുന്നേരം ഒഫീസിൽ നിന്നിറങ്ങി, മഴച്ചാറ്റൽ ഉണ്ടായതുകൊണ്ട് ഞാൻ അടുത്തുള്ള ചായക്കടയിൽ കയറി നിന്നു. ധൃതിപിടിച്ച് അങ്ങോട്ട് ചെന്നിട്ടും കാര്യമില്ല. ഏകദേശം ആറു മണി ആയപ്പോൾ അച്ഛൻ വിളിച്ചു.
അച്ഛൻ: ഹലോ മോനെ, മോള് ഇതുവരെ എത്തിയിട്ടില്ല. സാധാരണ നാലേമുക്കാൽ അഞ്ചു മണിയാവുമ്പോൾ എത്തുന്നതാണ്.
ഞാൻ: നമ്മുടെ ബസ്റ്റോപ്പിൽ നോക്കിയോ?
അച്ഛൻ: ഞാൻ ബസ് സ്റ്റോപ്പിൽ ആണ് നിൽക്കുന്നത്. ഇപ്പോൾ മൊബൈലും കൊണ്ടു പോകുന്നില്ല.
ഞാൻ: അച്ഛൻ പേടിക്കണ്ട ഞാൻ പോയി നോക്കാം.
ഞാൻ വണ്ടിയുമെടുത്ത് തമ്പാനൂർ ബസ്റ്റാൻഡിൽ ചെന്നു നോക്കി, അവിടെ മുഴുവൻ അരിച്ചുപെറുക്കിയിട്ടും ആളെ കണ്ടില്ല. എനിക്കാകെ ടെൻഷനായി. എന്നെ വിശ്വസിച്ചിരുന്ന അവൾ എന്നിൽ നിന്നും അത്തരമൊരു പ്രവർത്തി നേരിട്ടപ്പോൾ ഉണ്ടായ പ്രത്യാഘാതം മൂലം എന്തെങ്കിലും....... ഏയ് ഇല്ല. ഇപ്പോൾ സമയം ആറേകാൽ, കോളേജിൻറെ ഭാഗത്തുനിന്ന് വരുന്ന ലാസ്റ്റ് ബസ്സ് വന്നു പോയെന്ന് അവിടെ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു. ഞാൻ നേരെ കോളേജിലേക്ക് വെച്ചുപിടിപ്പിച്ചു. തമ്പാനൂർ സ്റ്റാൻഡിൽ നിന്നും വണ്ടി എടുക്കുമ്പോൾ നല്ല കോരിച്ചൊരിയുന്ന മഴയായിരുന്നു. സമയം ഏഴു മണി ആയുള്ളൂ എങ്കിലും അന്തരീക്ഷത്തിൽ നല്ല ഇരുട്ടായിരുന്നു. തമ്പാനൂർ ബസ് സ്റ്റാൻഡിൽ നിന്നും കോളേജിലേക്കുള്ള ദൂരം 31 കിലോമീറ്റർ ആയിരുന്നു. ശക്തിയായ ഇടിവെട്ടും മഴയും ഇടക്ക് കാറ്റും ഉണ്ട്. വണ്ടിയോടിച്ച് അവിടെ ചെല്ലുമ്പോൾ എട്ടര, വളവും തിരിവും കയറ്റവും ഉള്ള റോഡ്. മഴപെയ്തതിനാൽ മരവും ചില്ലയും ഒക്കെ ഒടിഞ്ഞു റോഡിൽ കിടക്കുന്നു,

💬 Comments

View all comments