0%

Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Author : Dasan Read All Parts 1K

അതൊക്കെ തരണം ചെയ്ത് അവിടെ എത്തിയപ്പോഴാണ് ഈ സമയം. അവിടുത്തെ സെക്യൂരിറ്റിക്കാരോട് ചോദിച്ചപ്പോൾ കോളേജ് ഇന്ന് നേരത്തെ വിട്ടു എന്ന് പറഞ്ഞു. അച്ഛനെ വിളിച്ച് വിവരം തിരക്കാം എന്ന് കരുതി മൊബൈൽ എടുത്തപ്പോൾ വെള്ളം കയറി, അത് ഓഫ് ആയിരിക്കുന്നു. സെക്യൂരിറ്റികാരിൽ ഒരാളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി അച്ഛനെ വിളിച്ചു.
ഞാൻ: അച്ഛാ, ഇത് ഞാനാണ് അജയൻ. ഇന്ന് കോളേജ് നേരത്തെ വിട്ടു.
അച്ഛൻ: ആ മോനെ, മോള് എത്തി, നേരത്തെ കോളേജ് വിട്ടതുകൊണ്ട് ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോയിരുന്നു. ഞാൻ മോനെ വിളിച്ചിരുന്നു. അപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു, മോനെ എവിടെയാണ്? നല്ല കാറ്റും മഴയും ഉണ്ട് പറയുന്നതൊന്നും മനസ്സിലാകുന്നില്ല.
ഞാൻ: ബസ്റ്റാൻഡിൽ അന്വേഷിച്ചപ്പോൾ കാണാത്തതുകൊണ്ട് ഞാൻ കോളേജിലേക്ക് പോന്നു.
അച്ഛൻ: ഫോൺ എന്താണ് സ്വിച്ച് ഓഫ്.
ഞാൻ: അത് മഴനനഞ്ഞതുകൊണ്ടാണ്. ആൾ എത്തിയല്ലോ സമാധാനമായി. ശരി, അച്ഛ. ഞാൻ ഇവിടെ ഒരു സെക്യൂരിറ്റിക്കാരൻ്റെ കയ്യിൽനിന്നും ഫോൺ വാങ്ങി ആണ് വിളിക്കുന്നത്. എന്നെ നോക്കി ഇരിക്കേണ്ട ഞാൻ മഴ മാറിയിട്ടേ വരൂ.
ഞാൻ ഫോൺ കട്ട് ചെയ്തു. മഴ അപ്പോഴും തകർത്തു പെയ്യുകയാണ്. മഴയത്തു നിന്ന് കയറി നിന്നത് കൊണ്ട്, വീണ്ടും ഇറങ്ങാൻ ഒരു മടി. ഇപ്പോൾ തണുപ്പും തോന്നുന്നു, ആളെ അന്വേഷിച്ചു നടന്നതുകൊണ്ട് തണുപ്പ് തോന്നിയിരുന്നില്ല. കോളേജിന് മുമ്പിലുള്ള വെയിറ്റിംഗ് ഷെഡ്ഡിൽ കയറിയിരുന്നു. മഴ നനഞ്ഞതു കൊണ്ടും കാറ്റടിക്കുന്നത് കൊണ്ടും നല്ല തണുപ്പായിരുന്നു, താടി കൂട്ടിയിടിക്കുന്നുണ്ടായിരുന്നു. മഴയൊന്നു കുറഞ്ഞപ്പോൾ വണ്ടിയിൽ കയറി സെൽഫ് എടുത്തിട്ടു സ്റ്റാർട്ട് ആയില്ല. കുറെ ശ്രമിച്ചു എന്നിട്ടും രക്ഷയില്ല,

💬 Comments

View all comments