0%

Chapter Title : എൻ്റെ കിളിക്കൂട് 3 [Dasan]

Author : Dasan Read All Parts 489

വച്ച് ഭക്ഷണം ഇറക്കി പിന്നീട് വെള്ളവും കുടിച്ച് എഴുന്നേറ്റ് പോകുംവഴി അമ്മുമ്മ " എന്താടാ ചെക്കാ നിനക്ക് വിശപ്പില്ലെ?" അതിനു മറുപടി പറയാതെ ഞാൻ സിറ്റൗട്ടിലേക്ക് നടന്ന് കസേരയിൽ പോയിരുന്നു.

അവർ ഭക്ഷണം കഴിച്ചു എഴുന്നേറ്റു, പ്രകാശൻ അമ്മൂമ്മയോട് യാത്രയും പറഞ്ഞ് പുറത്തേക്ക് വന്നു. സിറ്റൗട്ടിൽ വന്ന് എന്നോട് " എടാ 'രാവണപ്രഭു' സിനിമ കാണാൻ വരുന്നോ, ദേവാസുരം സിനിമയുടെ രണ്ടാം ഭാഗം നല്ല കിടിലൻ സിനിമയാണെന്ന് പറയുന്നത് കേട്ടു. വട ഞാൻ നിനക്ക് ടിക്കറ്റ് എടുത്തു തരാം നല്ല തിരക്കുണ്ട്,ഇപ്പോൾ പോയാലെ ടിക്കറ്റ് കിട്ടു" ഞാൻ പറഞ്ഞു: - " എനിക്ക് നല്ല തലവേദന എടുക്കുന്നുണ്ട് പനിയുടെ ലക്ഷണം ആണെന്ന് തോന്നുന്നു, സിനിമ കൂടി കണ്ടാൽ അത് കൂടും. അതുകൊണ്ട് ഞാനില്ല" പ്രകാശൻ സൈക്കിളുമെടുത്ത് വളരെവേഗം പോയി.

അമ്മൂമ്മ സിറ്റൗട്ടിലേക്ക് വന്നു :- " ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല, ഭയങ്കര കൊതുക് ആയിരുന്നു. ഞാനൊന്നു കിടക്കട്ടെ " ഇതും പറഞ്ഞ് തിരിച്ചുപോയി റൂമിലേക്ക് കയറി വാതിൽ നടക്കുന്ന ശബ്ദം കേട്ടു. വാഷിംഗ് മെഷീൻ വർക്ക് ചെയ്യുന്ന ശബ്ദം അപ്പുറം കേൾക്കുന്നുണ്ട് അപ്പോൾ കക്ഷി തുണികൾ മാഷ് ചെയ്യുന്ന പണിയിലാണ്. എല്ലാം കൈമോശം വന്നു പോയി ഇനി പറഞ്ഞിട്ട് കാര്യമില്ല. കക്ഷിക്ക് എന്നോട് ഇഷ്ടം ഇല്ല എന്നുള്ള കാര്യം വേറൊരാൾ മുഖാന്തരം അറിയിച്ചു കഴിഞ്ഞു.

ആകെ ഭ്രാന്ത് എടുക്കുന്നതു പോലെ ആയി. അവിടെ ഇരുന്നു ഓരോന്നാലോചിച്ച് ഞാൻ ഉറക്കം തൂങ്ങാൻ തുടങ്ങിയപ്പോൾ റൂമിലേക്ക് കയറി കിടന്നുവെങ്കിലും ആ വന്ന ഉറക്കം പാടേ പോയി. തുണിയെടുത്ത് കുടയുന്ന

💬 Comments

View all comments