0%

Chapter Title : എൻ്റെ കിളിക്കൂട് 3 [Dasan]

Author : Dasan Read All Parts 490

ശബ്ദം ഒക്കെ കേൾക്കുന്നുണ്ട്. കിടന്നിട്ട് സമാധാനം കിട്ടാതിരുന്നത് കൊണ്ട് എഴുന്നേറ്റ് പുറത്തേക്കിറങ്ങി, അമ്മാവനെ കുറേ സ്ഥലം ഉള്ളതുകൊണ്ട് അടുത്തെങ്ങും വീടുകൾ ഉണ്ടായിരുന്നില്ല, അതുകൊണ്ട് കോമ്പൗണ്ടിൽ നിന്ന് സംസാരിച്ചാൽ ആരും അങ്ങനെ കേൾക്കില്ല പ്രത്യേകിച്ച് പുറകിൽ.

അതുകൊണ്ട് വീടിനു പുറകിൽ ചെന്നപ്പോൾ തുണി വിരിക്കുകയാണ് കിളി, എന്നെ കണ്ടതും മുഖം കടന്നൽ കുത്തിയ പോലെ കേറ്റി പിടിച്ച് വിരിക്കാനുള്ള ബാക്കി തുണി ബക്കറ്റിൽ ഇട്ട് പോകാനൊരുങ്ങിയപ്പോൾ ഞാൻ പറഞ്ഞു " ശല്യപ്പെടുത്താൻ വന്നതല്ല, എനിക്കൊന്ന് കാണണമെന്ന് തോന്നി അതുകൊണ്ടു വന്നതാണ്. ഞാൻ പൊയ്ക്കോളാം" എന്നു പറഞ്ഞ് ഞാൻ മുൻവശത്തേക്ക് പോയി. എന്ത് ചെയ്യും എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. എനിക്ക് കിളി യോടുള്ള സ്നേഹം മറക്കാൻ കഴിയുന്നില്ല. അത് ആലോചിക്കുമ്പോൾ തന്നെ പറയാൻ പറ്റാത്ത വിധത്തിലുള്ള വിഷമമാണ്.

കിളി ഒരുതരത്തിലും എന്നോട് അടുക്കുന്നില്ല, ഒന്നിനും ഒരു ഉന്മേഷം ഇല്ല ആകെ വിഷാദമയം പകൽ ഒച്ച് ഇഴയുന്നത് പോലെ നീങ്ങി രാത്രിയായി കിടന്നിട്ട് നിദ്രാദേവി ഏഴയലത്തു കൂടി പോലും പോകുന്നില്ല. എന്തു പറഞ്ഞാണ് ഇനി ഞാൻ എൻറെ സ്നേഹം മനസ്സിലാക്കേണ്ടത്. എനിക്ക് ഇവിടെ നിൽക്കാനുള്ള ഒരു മാനസികാവസ്ഥ നഷ്ടപ്പെട്ടിരിക്കുന്നു. എല്ലാവരും ഉണരുന്നതിന് മുമ്പ് ഇവിടെനിന്ന് എങ്ങോട്ടെങ്കിലും പോകണം. ഞാൻ എഴുന്നേറ്റു കട്ടിലിനടിയിൽ ഇരുന്നിരുന്ന ചെറിയൊരു ബാഗെടുത്ത് ഞാൻ എൻറെ ഡ്രസ്സുകൾ എല്ലാം അതിൽ അടുക്കിവെച്ചു എന്നിട്ട് കട്ടിലിൽ കയറി കിടന്നു.

തുടരും.... .. .

💬 Comments

View all comments