0%

Chapter Title : എൻ്റെ കിളിക്കൂട് 3 [Dasan]

Author : Dasan Read All Parts 485

റൂമിലേക്ക് പോയത് എന്നെ കണ്ടാൽ കുരിശു കണ്ട ചെകുത്താനെ പോലെയാണ് അതുകൊണ്ട് എൻറെ സാന്നിധ്യം വേണ്ട എന്ന് തീരുമാനിച്ചു. എന്നാലും എൻറെ മനസ്സ് പൈലോ പൈലോ ആയിരുന്നു തലേദിവസത്തെ കാര്യം വല്ലതും പറഞ്ഞു കൊടുക്കുമോ എന്നുള്ള പേടി.

അവിടെ വർത്തമാനം കേൾക്കുമ്പോൾ ഞാൻ ചെവി കൂർപ്പിച്ച് ഇരിക്കുകയായിരുന്നു എനിക്ക് നല്ല പേടിയുണ്ടായിരുന്നു. ഞാൻ മാപ്പു പറഞ്ഞിട്ടും ഇതുവരെ പ്രതികരിച്ചിട്ടില്ല എന്താണ് മനസ്സിൽ എന്ന് ഒരു രൂപവും ഇല്ല ചേട്ടനോട് പറഞ്ഞു കൊടുത്താൽ എന്താകും ഭവിഷത്ത് എന്ന് ചിന്തിച്ചിട്ട് കയ്യും കാലും വിറക്കാൻ തുടങ്ങി, വല്ലാത്ത പരവശം വെള്ളം കുടിക്കണോ ബാത്റൂമിൽ പോകണോ എന്താണ് എന്നുള്ള ഫീലിംഗ്സ് എനിക്കു മനസ്സിലായില്ല.

കുറച്ചുനേരം കഴിഞ്ഞ് എൻറെ റൂമിലേക്ക് വന്നു " എടാ അജയ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് ഒന്ന് പുറത്തേക്കു വരൂ" എന്നുപറഞ്ഞ് തോടുകൂടി ഞാൻ ശരിക്കും ഭയപ്പെട്ടു വിറച്ചു മറച്ചാണ് ഞാൻ പുറത്തേക്ക് അവനോടൊപ്പം പോയത് എന്താണാവോ അവന് എന്നോട് ചോദിക്കാനും പറയാനും ഉള്ളത് എന്നുള്ള ഭയം എന്നെ കൂടുതൽ വെപ്രാളം പെടുത്തി. അവൻ എന്നെയും കൊണ്ട് ഗേറ്റും കടന്ന് പുറത്തേക്ക് റോഡിലേക്കിറങ്ങി നടന്നു നടന്നു ചെമ്മീൻ കെട്ടിൻ്റെ ഭാഗത്തെത്തി. ഞങ്ങളുടെ വീട്ടിൽ നിന്നും പടിഞ്ഞാറോട്ടു നടന്നാൽ ചെമ്മീൻ കെട്ടിൻ്റെ ഭാഗമാണ്.

ഈ സമയം കെട്ടിന് സീസൺ എല്ലാം കഴിഞ്ഞു കൃഷിയുടെ തുടക്കത്തിൻ്റെ സമയമാണ്. പൊക്കാളി നെൽകൃഷിയാണ്. നെല്ല് എല്ലാം വിതച്ച് വളർന്ന് ഏകദേശം അര മീറ്റർ ഉയർന്ന് നെൽച്ചെടികൾ മന്ദമാരുതൻ്റെ തലോടലേറ്റ് ഉലയുന്ന സമയമായിരുന്നു. നടന്നോ ചെമ്മീൻ കെട്ടിനെ വേണ്ടി കെട്ടിയിട്ടുള്ള മാടത്തിന്

💬 Comments

View all comments