0%

Chapter Title : എൻ്റെ കിളിക്കൂട് 3 [Dasan]

Author : Dasan Read All Parts 486

അരികിലെത്തി. അപ്പോൾ എനിക്ക് മനസ്സിലായി അവൻ ആക്കാര്യം ചോദിക്കാൻ വേണ്ടി ആളില്ലാത്ത സ്ഥലത്തേക്ക് കൊണ്ടുവന്നതാണ്. ഇവിടെ വെച്ച് എന്തെങ്കിലും പ്രശ്നം ഉണ്ടായാലും ആരും അറിയില്ലല്ലോ.

ഞാനും സമാധാന പെട്ടു കാരണം എന്തെങ്കിലും പ്രശ്നമുണ്ടായാലും ആരും അറിയുകയില്ല. ഏകദേശം ഉച്ചയോടെ അടുത്ത് സമയമായിരുന്നതിനാൽ അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല. മാടത്തിൻ അരികിൽ ചിറയിൽ ഉള്ള തെങ്ങു കയറിയിട്ടുണ്ടായിരുന്നതിനാൽ അവിടെ ഓലകളുണ്ടായിരുന്നു, അതിലൊന്നിൽ ഞങ്ങൾ രണ്ടുപേരും ഇരുന്നു. ഇതുവരെയുള്ള മൗനം എന്നെ അലോസരപ്പെടുത്തി കൊണ്ടിരുന്നു.

നടക്കുന്ന വഴിയും അവൻ ഒന്നും സംസാരിച്ചിരുന്നില്ല. ഉള്ളിൽ ഭയം ഉണ്ടായിരുന്നതിനാൽ ഞാനും ഒന്നും ചോദിച്ചില്ല. മൗനം ഭഞ്ജിച്ചു കൊണ്ട് അവൻ " നിന്നെ അവിടെക്ക് ഒന്നും കാണുന്നില്ലല്ലോ, അല്ലെങ്കിൽ ഇടയ്ക്കിടക്ക് വീട്ടിലേക്ക് വരുന്നത് ആണല്ലോ അതുപോട്ടെ ഞാൻ ചോദിക്കാൻ വന്നത് വേറൊരു കാര്യമാ, നീ കഴിഞ്ഞ രാത്രി എന്താണ് ചെയ്തത്? കിളി എന്നോട് എല്ലാം പറഞ്ഞു " ഇത് കേട്ടതോടുകൂടി എന്താ സർവ്വനാഡിയും തളർന്നു ഞാൻ മറ്റേതോ ലോകത്തായി അവൾ എല്ലാം പറഞ്ഞു കൊടുത്തിരിക്കുന്നു.

ഇനി എന്തു പറയാൻ ചെയ്തത് എല്ലാം തെറ്റാണ്, തെറ്റ് ഏറ്റു പറഞ്ഞിട്ടും കാര്യമില്ല അത്രയ്ക്കും അധാർമ്മികമായ പ്രവർത്തിയാണ് എൻറെ കയ്യിൽ നിന്നും വന്നുചേർന്നിട്ടുള്ളത്. എന്നാലും ഞാൻ ഇത് ഒട്ടും പ്രതീക്ഷിച്ചില്ല ഞാൻ ഇന്നുകൂടി കരഞ്ഞു മാപ്പുപറഞ്ഞ് അപേക്ഷിച്ചതാണ്, എന്നിട്ടും മനസ്സലിവ് തോന്നിയില്ല എന്നല്ലേ ഇതിൽ നിന്നും മനസ്സിലാകുന്നത്. എൻറെ തൊണ്ടയിലെ വെള്ളം വറ്റിവരണ്ടു, ചിറയിൽ നല്ല തണുത്ത കാറ്റ് ഉണ്ടായിട്ടും വിയർത്തു കുളിച്ചു. മറുപടിക്ക് വേണ്ടി ഞാൻ വലഞ്ഞു.

എന്തുപറയും ഏതായാലും ഏറ്റു പറയാം എന്ന പ്രതീക്ഷയിൽ " പ്രകാശ ഞാൻ

💬 Comments

View all comments