Chapter Title : എൻ്റെ കിളിക്കൂട് 3 [Dasan]
" എന്ന് പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ അവൻ " എടാ വല്യമ്മ അവിടെ ഇല്ലാതിരുന്ന സമയത്ത് രാത്രിയിൽ നീ" ഇതു മുഴുവൻ പറക്കുന്നതിന് മുമ്പ് ഞാൻ അവൻറെ കൈകളിൽ പിടിച്ച് പൊട്ടിക്കരയാനുള്ള ഭാവത്തിലേക്ക് എത്തുന്നതിനുമുമ്പ് " രാത്രി ഒമ്പത് മണി വരെ അവളെ ഒറ്റയ്ക്ക് ആക്കി എവിടെപ്പോയിരുന്നു. അവൾ ഒരുപാട് പേടിച്ച് ആണ് ഇരുന്നത് എന്ന് പറഞ്ഞു" ഇത് കേട്ടതോടുകൂടി എൻറെ ശ്വാസം നേരെ വീണു.
" അവൾ നിന്നോട് ഒന്നും ചോദിക്കരുത് എന്ന് പറഞ്ഞിട്ടാണ് ഞാൻ ഇങ്ങോട്ടു കൂട്ടി കൊണ്ടുപോന്നത്, അവൾ പറഞ്ഞു അത് ഒരിക്കലും നിന്നോട് ചോദിക്കരുത് എന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ പതിയെ നിന്നെ അവിടെ നിന്നും മാറ്റിയത് " വീണ്ടും തീവെട്ടി. എന്താണാവോ അടുത്ത രഹസ്യം എന്തു കോടാലി ആണ് ആവോ പറഞ്ഞിട്ടുള്ളത്. ഇപ്പോൾ ഒരു പെരുമഴ പെയ്തു തോർന്നതേയുള്ളൂ അടുത്ത പേമാരി എന്താണാവോ വീണ്ടും എൻറെ ഹൃദയം പടപടാ ഇടിക്കാൻ തുടങ്ങി. " നിനക്ക് ഒരു ലൈൻ ഉണ്ടെന്നൊക്കെ പറയുന്നത് കേട്ടല്ലോ ആരാടാ അത്.
അവളോട് ചോദിച്ചിട്ട് അവൾ അതിനു മറുപടി തന്നില്ല, നമ്മൾ തമ്മിൽ സുഹൃത്തുക്കൾ ആയതു കൊണ്ടായിരിക്കാം അവൾ എന്നോട് വിവരം പറഞ്ഞത്. നിൻറെ അടുത്ത് ചോദിക്കരുത് എന്ന് പറഞ്ഞെങ്കിലും ഞാൻ പറയുമെന്ന് അവൾക്കറിയാം, ഒന്നുകൂടി പറഞ്ഞു നീ നോക്കുന്ന പെൺകുട്ടിക്ക് നിന്നെ ഇഷ്ടമല്ല എന്നു കൂടി അവൾ പറഞ്ഞു, ആരാടാ ആ പെൺകുട്ടി അവളോട് പറഞ്ഞില്ല നീ എൻറെ കൂട്ടുകാരൻ അല്ലേ നിനക്ക് എന്നോട് പറഞ്ഞുകൂടെ ആരാണ് ആ പെൺകുട്ടി " ഇപ്പോഴാണ് പൂർണ്ണതയിൽ എത്തിയത്. എല്ലാം
💬 Comments
View all comments