Chapter Title : എൻ്റെ കിളിക്കൂട് 4 [Dasan]
മുകളിലുള്ള ഭാഗത്ത് ഞാൻ കയറി മുറുകെപ്പിടിച്ചപ്പോൾ കിളി മറ്റേ കാലു കൊണ്ട് എന്നെ പതിയെ ചവിട്ടി. ആ ചവിട്ട് എൻറെ ഹൃദയത്തിൻ ആണ് വേണ്ടത് ഉടനെ ഞാൻ കൈ പിൻവലിച്ചു കാൽ മോചിപ്പിച്ചു. ഞാൻ അതിനുശേഷം തലകുമ്പിട്ട് അങ്ങനെ ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ അമ്മുമ്മ എന്നോട് വെള്ളം ചൂടായിട്ടുണ്ട് നീ എടുത്തു കൊണ്ടു പൊയ്ക്കോ എന്ന് പറഞ്ഞതു കൊണ്ട് എഴുന്നേറ്റുപോയി വെള്ളവുമായി വന്നു. ഞാൻ സ്റ്റൂളിലാണ് ഇരുന്നത് കാരണം കട്ടിലിൽ ഇരുന്നാൽ കിളിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതിയാണ്. ചൂട് വെള്ള പാത്രം താഴെ വച്ചു തോർത്തെടുത്ത് മുക്കി പിഴിഞ്ഞ് ചൂട് പരിശോധിച്ച് പതിയെ കാലിൽ വച്ചു കൊടുത്തു. വെള്ളത്തിൻറെ ചൂട് പോകുന്നതുവരെ അത് തുടർന്നുകൊണ്ടിരുന്നു. ഈ പ്രവർത്തി ചെയ്യുമ്പോൾ ഒന്നും ഞാൻ മുഖത്തേക്ക് നോക്കിയില്ല, ആ ചവിട്ട് അത്രയും എന്നെ വേദനിപ്പിച്ചു. ചൂടു പിടുത്തം കഴിഞ്ഞ് കാല് മൃദുവായി തുടച്ചു കൊടുത്ത് പൊക്കി തലയണ താഴെ വച്ചു കൊടുത്തു തിരിച്ച് വെള്ളപ്പാത്രവും തോർത്തും ആയി മുറിയിൽ നിന്നും പുറത്തേക്ക് വന്നു. ഇത്രയൊക്കെ ദ്രോഹം ചെയ്തിട്ടും എനിക്ക് കിളിയോട് ദേഷ്യം തോന്നാത്തത് ഞാൻ ചെയ്ത തെറ്റും എനിക്ക് കിളിയോടുള്ള സ്നേഹവും കൊണ്ടാണ്. കിളി കണ്ടില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ എവിടെയായിരിക്കും? എവിടെയെങ്കിലും തെണ്ടിത്തിരിഞ്ഞു നടന്നേനെ എന്തോ ദൈവാധീനം, രണ്ടുപേരുടെയും. ഞാൻ പോയിരുന്നെങ്കിൽ കിളിക്ക് ഈ അവസ്ഥയിൽ എന്ത് ചെയ്യുമായിരുന്നു? അമ്മ ഒരുപാട് കഷ്ടപ്പെട്ടേനെ. ഇങ്ങിനെ ഓരോന്ന് ആലോചിച്ച് മുറ്റത്തും പറമ്പിലും ഒക്കെ ആയി സമയം കഴിച്ചുകൂട്ടി. ഇതിനിടയിൽ ഭക്ഷണശേഷം മുഖവും വായും കഴുകാനും, ബാത്റൂമിൽ കൊണ്ടുപോകാനും അമ്മുമ്മ എന്നെ വിളിച്ചു.
💬 Comments
View all comments