0%

Chapter Title : എൻ്റെ കിളിക്കൂട് 4 [Dasan]

Author : Dasan Read All Parts 650

അങ്ങനെ പകൽ കടന്നുപോകവേ, ഏകദേശം നാലര മണിയോടുകൂടി കുഞ്ഞച്ചൻ വന്നു കൊണ്ട് അമ്മുമ്മയോട് കുഞ്ഞച്ചന് നൈറ്റ് ഡ്യൂട്ടി ആണ് അവൾക്ക് സുഖം ഇല്ലാത്തത് അല്ലേ എന്തെങ്കിലും ആവശ്യം വന്നാൽ ആരെങ്കിലും വേണ്ടേ അതുകൊണ്ടാണ് വീട്ടിൽ പോയി കിടക്കണമെന്നാവാശ്യപ്പെട്ടത്, അമ്മൂമ്മ കിളിയുടെ കാര്യം പറഞ്ഞപ്പോൾ ഇവിടെ അജയൻ ഉണ്ടല്ലോ, അവനെ പറഞ്ഞു വിട്ടാൽ മതി അപ്പോൾ അമ്മൂമ്മയ്ക്ക് ഒറ്റക്ക് കിളിയെ താങ്ങിപ്പിടിച്ച് ബാത്റൂമിൽ ഒക്കെ കൊണ്ടുപോകാൻ പറ്റില്ല എന്ന് സുബ്രഹ്മണ്യന് അറിയാമല്ലോ - അപ്പോൾ കുഞ്ഞച്ചൻ പറഞ്ഞു തൽക്കാലം ഏതായാലും അജയൻ അല്ലേ കിളിയേ താങ്ങി ബാത്റൂമിൽ ഒക്കെ കൊണ്ടുപോകുന്നത് രാത്രിയിലെ കാര്യമല്ലേയുള്ളു, അമ്മ അവർക്കുള്ള ഭക്ഷണം ഒക്കെ റെഡി ആക്കി വെച്ച് പോന്നോളൂ ബാക്കിയൊക്കെ അവൻ തന്നെ ചെയ്തുകൊള്ളും എന്നും പറഞ്ഞ് കുഞ്ഞച്ചൻ പോയി.
കുഞ്ഞച്ചന് ഇ എസ് ഐ ഹോസ്പിറ്റലിൽ ആണ് ജോലി അതുകൊണ്ട് ഇടക്കൊക്കെ നൈറ്റ് ഉണ്ടാകാറുണ്ട്. അന്നൊന്നും അമ്മൂമ്മ പോയി കിടക്കാറില്ല ഇപ്പോൾ ചിറ്റയ്ക്ക് സുഖം ഇല്ലാത്തതുകൊണ്ടാണ് അമ്മുമ്മയെ വിളിക്കാൻ വന്നത്. ഞാൻ ആലോചിച്ചു ഇത് കുരിശ് തന്നെ, കാലിന് വേദനയുമായി കിടക്കുന്ന ആൾ എന്നെ കാണുമ്പോൾ കുരിശു കണ്ട പിശാചിനെ പോലെയാണ്. ഇനിയിപ്പോൾ രാത്രിയിലെ ഭക്ഷണവും ശേഷം മുഖവും വായും കഴുകിക്കലും, ഓയിൽ മെൻറ് പുരട്ടലും ചൂടു പിടിക്കലും, ബാത്റൂമിൽ പോക്കും എല്ലാം പ്രശ്നമാകും. അമ്മുമ്മയെ പറഞ്ഞു വിടാതിരിക്കാൻ പറ്റില്ല ചിറ്റക്ക് നല്ല സുഖം ആയിട്ടില്ല അതുകൊണ്ട് രാത്രിയിൽ ആരെങ്കിലും അവിടെ വേണ്ടിവരും. എന്തും വരട്ടെ നേരിടുക തന്നെ. ആറുമണി ആയതോടുകൂടി നേരം ഇരുട്ടി തുടങ്ങി, അമ്മൂമ്മ പോകാനായി കിളിയുടെ അടുത്തുചെന്ന്

💬 Comments

View all comments