0%

Chapter Title : എൻ്റെ കിളിക്കൂട് 4 [Dasan]

Author : Dasan Read All Parts 651

- മോളെ ഭക്ഷണം ഒക്കെ ശരിയാക്കി വെച്ചിട്ടുണ്ട് അവൻ എടുത്തു തരും, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവനെ വിളിക്കാൻ മടിക്കണ്ട, എനിക്ക് പോകാതിരിക്കാൻ കഴിയില്ലെന്ന് മോൾക്ക് അറിയാമല്ലോ സുഖമില്ലാതെ ഇരിക്കുന്ന ഒരാൾ ഉണ്ടല്ലോ രാത്രിയിൽ എന്തെങ്കിലും ആവശ്യം വന്നാൽ ആരെങ്കിലും വേണ്ടേ, ഞാൻ അവനെ പറഞ്ഞു വിട്ടേനെ പക്ഷേ എനിക്ക് ഒറ്റയ്ക്ക് മോളെ പിടിച്ചു കൊണ്ടുപോകാൻ പറ്റില്ല. അതുകൊണ്ട് എന്താവശ്യമുണ്ടെങ്കിലും അവനെ വിളിക്കണം അവനോട് പറയാൻ മടി കാണിക്കരുത്. ഞാൻ പോയി വരട്ടെ മോളെ രാവിലെ തന്നെ ഞാൻ ഇങ്ങ് എത്തിക്കോളാം. എന്ന് പറഞ്ഞു അമ്മൂമ്മ എന്നോടും കാര്യങ്ങളൊക്കെ ഏർപ്പാടാക്കി പോയി. കുറെ നേരം സിറ്റൗട്ടിൽ കഴിച്ചുകൂട്ടി അതിനുശേഷം കിളി കിടക്കുന്ന മുറിയിൽ ചെന്നു നോക്കി ആള് കണ്ണടച്ച് കിടക്കുകയാണ് ഞാൻ പതിയെ മുരടനക്കി കണ്ണുതുറന്നപ്പോൾ ഞാൻ മുഖത്ത് നിന്നു കണ്ടെടുത്തു - എന്തെങ്കിലും ആവശ്യമുണ്ടോ? ഒരു പ്രതികരണവും ഉണ്ടായില്ല. തിരിച്ച് സെറ്റിയിൽ വന്നിരുന്നു. എട്ടര ആയപ്പോൾ ഭക്ഷണവുമായി മുറിയിലേക്ക് ചെന്നിട്ട് ചോദിച്ചു - താങ്ങി എഴുന്നേൽപ്പിക്കണൊ? ഇങ്ങനെ ചോദിക്കാൻ കാരണം സ്ട്രെയിൻ എടുത്താൽ കാലിൻറെ വേദന കൂടിയാലോ എന്ന് കരുതിയാണ്. മുഖത്തു നോക്കാതെയാണ് ചോദിച്ചത് പ്രതികരണം ഒന്നും ഇല്ലാത്തതുകൊണ്ട് മുഖത്തേക്ക് നോക്കുമ്പോൾ, എൻറെ മുഖത്തേക്കു നോക്കി നിർജീവമായി കിടക്കുന്നുണ്ട്. ഞാൻ പതിയെ തലയുടെ ഭാഗത്ത് ചെന്നുനിന്നു തലയുടെ അടിയിൽ കൂടി കയ്യിട്ടു പതിയെ പൊക്കിയതിന് ശേഷം അരികിൽ കിളിക്ക് ചാരി ഇരിക്കാൻ പരുവത്തിൽ ഞാനിരുന്നു ഭക്ഷണം മടിയിൽ ഒരു തുണി വിരിച്ച് വച്ചു കൊടുത്തു. കറി പാത്രങ്ങൾ അടുത്ത് സ്റ്റൂളിൽ തന്നെ വച്ചു. എൻറെ മേലേക്ക് പതിയ

💬 Comments

View all comments