0%

Chapter Title : എൻ്റെ കിളിക്കൂട് 4 [Dasan]

Author : Dasan Read All Parts 652

ചാരിയിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി. രണ്ടുദിവസം ആയുള്ള ഒരേ കിടപ്പ് ആയിരുന്നതിനാലും വസ്ത്രങ്ങൾ മാറ്റാതെ ഇരുന്നതിനാലും നല്ല വിയർപ്പുനാറ്റം ഉണ്ടായിരുന്നു. എനിക്ക് ആവണം ഒരു സുഖമായി തോന്നിയെങ്കിലും കിളിക്ക് എന്തെങ്കിലും ഇറിറ്റേഷൻ ഉണ്ടായിട്ട് പറയാതിരിക്കുന്നത് ആവും എന്ന് എനിക്ക് തോന്നി.അമ്മൂമ്മ ഇതൊന്നും ശ്രദ്ധിച്ചിട്ടില്ല എന്ന് തോന്നുന്നു അല്ലെങ്കിൽരാത്രി കിടക്കുന്നതിനു മുമ്പ് ചെയ്യാമെന്ന് കരുതിയിട്ടുണ്ടാവും പിന്നീട് പോകുന്നതിൻ്റെ തിരക്കിൽ മറന്നിട്ടുണ്ടാവും.ഭക്ഷണം കഴിച്ച് ക്ലീൻ ചെയ്തശേഷം ചുവരിൽ തലയണ ചാരിവെച്ച് കിളിയെ കട്ടിലിൽ ഇരുത്തിയിട്ടു ഞാൻ പറഞ്ഞു - എന്നോട് ദേഷ്യം ഒക്കെ കാണിച്ചു കൊള്ളു. എന്നെ വെറുത്തോളൂ.... ഞാൻ വെള്ളം ചൂടാക്കി തരാം ഒന്നു മേല് കഴുകി വസ്ത്രം ഒക്കെ മാറു. രണ്ടുദിവസം ആയില്ലേ ഒരേ വസ്ത്രത്തിൽ... കിളി ഉടൻ വേണ്ട എന്നു മറുപടി പറഞ്ഞുവെങ്കിലും ഞാൻ പോയി വലിയ പാത്രത്തിൽ വെള്ളം ചൂടാക്കാൻ വച്ചു ഓയിൽമെൻറുമായി ചെന്നു പുരട്ടി മൃദുവായി തടവിയും കൊടുത്തിട്ട് അടുക്കളയിൽ ചെന്ന് ചൂടുവെള്ളം ബാത്റൂമിൽ കൊണ്ടുപോയി വെച്ചു. അവർ കിടന്നിരുന്ന മുറിയിൽ ചെന്നു അലമാര തുറന്ന് കിളിയുടെ വസ്ത്രങ്ങൾ എടുത്തു കൊണ്ടുവന്ന് ബാത്റൂമിലിട്ട് ലൈറ്റ് ഓൺ ചെയ്ത് ആളെ പതിയെ പിടിച്ചെഴുന്നേൽപ്പിച്ചു ത്ങ്ങിക്കൊണ്ടുവന്നു യൂറോപ്യൻ ക്ലോസറ്റിൻ്റെ ടോപ്പ് അടച്ച് അതിന് മുകളിൽ ഇരുത്തിയതിന് ശേഷം പറഞ്ഞു - ബാത്റൂമിൻറെ വാതിൽ ചാരിയേക്കാം, റൂമിലെ വാതിൽ ക്ലോസ് ചെയ്തേക്കാം ഞാൻ പുറത്ത് ഉണ്ടാവും വിളിച്ചാൽ മതി. മാറുന്ന വസ്ത്രം ബക്കറ്റിൽ നനച്ചിട്ടേക്കു. രണ്ടു വാതിലും അതേപടി ചെയ്ത ഞാൻ പുറത്തേക്കിറങ്ങി ഗേറ്റ് പൂട്ടി തിരിച്ചുവന്നു കുറച്ചു കഴിഞ്ഞപ്പോൾ അകത്തുനിന്ന് "കഴിഞ്ഞു" എന്നുള്ള കിളിമൊഴി കേട്ടു.

💬 Comments

View all comments