0%

Chapter Title : എൻ്റെ കിളിക്കൂട് 4 [Dasan]

Author : Dasan Read All Parts 654

വാതിൽ തുറന്നു അകത്തുകയറി ബാത്റൂമിലെ വാതിൽ തുറന്നപ്പോൾ വസ്ത്രം ഒക്കെ മാറി മുടിയൊക്കെ ഒതുക്കി കെട്ടി സുന്ദരിയായിയിരിക്കുന്നു. ഞാൻ ചെന്ന് പിടിച്ചെഴുന്നേൽപ്പിച്ചപ്പോഴാണ് ക്ലോസറ്റിൻ്റെ ടോപ്പ് അടച്ചിരിക്കുകയാണല്ലോ എന്ന് കണ്ടത്. ടോപ്പ് മാറ്റിക്കൊണ്ട് ഞാൻ വീണ്ടും പുറത്തിറങ്ങാൻ തുനിഞ്ഞപ്പോൾ "എല്ലാം കഴിഞ്ഞതാണ് എന്നെ കൊണ്ടുപോയി കിടത്തിയാൽ" വാങ്ങിക്കൊണ്ടുവന്ന കട്ടിലിൽ തിരുത്തിയതിനു ശേഷം പതിയെ കാലുകൾ എടുത്ത് തുടച്ച് ബെഡിന് മുകളിലേക്ക് വച്ചു. വേദനയുള്ള കാൽ പൊക്കി തലയണ താഴെ വച്ചു കൊടുത്തതിനു ശേഷം പതിയെ താങ്ങി കിടത്തിയതിനു ശേഷം ഞാൻ ഭക്ഷണം കഴിച്ചു തിരിച്ചുവന്ന് പായ എടുത്ത് കിളിയുടെ മുറിയിൽ വിരിക്കാൻ ചെന്നപ്പോൾ "എന്താണ് ഇവിടെയാണൊ കിടക്കുന്നത്? ഇത്രയൊക്കെ വെറുപ്പ് കാണിച്ചിട്ടും നിനക്കെന്താടാ മനസ്സിലാകാത്തത്, നീ എന്നെ തൊടുന്നതു പോലും ചൊറിയൻ പുഴു ഇഴയുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. തീരെ നിവൃത്തിയില്ലാത്തതു കൊണ്ടാണ് ഞാൻ സഹിക്കുന്നത്" എന്ന് പറഞ്ഞ് മുഖം വെട്ടി തിരിച്ചു. എനിക്ക് അങ്ങനെ ഇട്ടിട്ടു പോകാൻ പറ്റില്ലല്ലോ, പ്രത്യേകിച്ച് കിളിയോടുള്ള ഇഷ്ടം, പിന്നെ ഇങ്ങനെ സുഖമില്ലാതെ കിടക്കുന്നതുകൊണ്ടും. ഭാര്യയുമായി ഞാൻ പുറത്തേക്കിറങ്ങി മുറിയുടെ വാതിൽക്കൽ തന്നെ ഹാളിൽ കിടന്നു കൊണ്ട് പറഞ്ഞു:-"എന്നെ വെറുത്തോളൂ, നികൃഷ്ടജീവി ആയി കണ്ടോളൂ. എന്നാലും എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിച്ചാൽ മതി. ഞാൻ മുറിയിൽ കിടക്കാം എന്ന് കരുതിയത് ഇന്നലെ ശരിക്കും ഉറങ്ങാത്തത് കൊണ്ട് ബോധംകെട്ട് ഉറങ്ങി പോയാൽ എന്തെങ്കിലും ആവശ്യം വന്നാൽ ഗ്ലാസ് എങ്കിലും എടുത്ത് എറിഞ്ഞു എന്നെ ഉണർത്താം അല്ലോ എന്ന് കരുതിയാണ്. സാരമില്ല ഇതൊക്കെ സഹിക്കാൻ ഞാൻ ബാധ്യസ്ഥനാണ്, അതിക്രൂരമായ തെറ്റാണ് ഞാൻ ചെയ്തത്. മാപ്പ് ചോദിച്ചാൽ

💬 Comments

View all comments