0%

Chapter Title : എൻ്റെ കിളിക്കൂട് 4 [Dasan]

Author : Dasan Read All Parts 655

തീരാവുന്ന തെറ്റല്ല ഞാൻ ചെയ്തത് എങ്കിലും വീണ്ടും മാപ്പ് ചോദിക്കുന്നു. എന്നോട് ക്ഷമിക്കണം എന്നു ഞാൻ പറയുന്നില്ല. ഞാൻ കിടക്കുകയാണ് ഉറങ്ങിപ്പോയാൽ ആ ഗ്ലാസ് എടുത്തു എറിഞ്ഞാൽ മതി" തല മുറിയുടെ അകത്തേക്കും ഉടൽ ഹാളിലും ആയി ഞാൻ കിടന്നു. ഞാൻ കിളിക്ക് പുറം തിരിഞ്ഞാണ് കിടന്നത്. എൻറെ മുഖം കാണുന്നത് തന്നെ ചതുർഥി ആയിട്ടുള്ള ആൾക്ക്, എന്തിന് ഉറങ്ങുമ്പോൾ എൻറെ മുഖം കാണിച്ച് ബുദ്ധിമുട്ട് ഉണ്ടാക്കണം. കിടന്നിട്ട് ഒരു സുഖം തോന്നാത്തത് കൊണ്ട് തിരിഞ്ഞു കിടന്നു, നോക്കുമ്പോൾ കിളി എന്നെയും നോക്കി കിടക്കുന്നു ഞാൻ നോക്കുന്നത് കൊണ്ട് പെട്ടെന്ന് തലവെട്ടിച്ച് തിരിഞ്ഞു. ഞാൻ എഴുന്നേറ്റു വന്നു വല്ലതും ചെയ്യും എന്ന് ഓർത്ത് ആയിരിക്കും എന്നെ നോക്കി കിടന്നത്. ഇതൊക്കെ ആലോചിച്ച് എപ്പോഴോ നിദ്രയിൽ അലിഞ്ഞു.

NB : കമൻറ് പ്രതീക്ഷിക്കുന്നു. തെറ്റുകളും കുറ്റങ്ങളും ചൂണ്ടിക്കാണിക്കണം എന്നാലെ ആ കുറവുകളൊക്കെ നികത്തി കഥ മുന്നോട്ടു പോകു. അഭിപ്രായങ്ങൾ എഴുതുക എന്നാൽ മാത്രമേ തുടരുകയുള്ളൂ.

💬 Comments

View all comments