0%

Chapter Title : എൻ്റെ കിളിക്കൂട് 4 [Dasan]

Author : Dasan Read All Parts 635

ആരുമറിയാതെ പോകാനിരുന്ന ഞാൻ പെട്ടു. അതുമല്ല ഇവൾക്ക് എന്ത് കാര്യം ഇരിക്കുന്നു ഇത് ചെന്ന് അമ്മുമ്മയോട് പറയാൻ, ഞാൻ പോയാൽ ഇവൾ രക്ഷപ്പെടുകയാണ് ചെയ്യുന്നത് എൻറെ ശല്യം ഉണ്ടാകില്ല എന്നിട്ടും എന്നെ ഒറ്റുകൊടുത്തു. എന്നോട് സ്നേഹം ഇല്ലെന്ന് മറ്റൊരാൾ മുഖാന്തരം എന്ന് അറിയിക്കുകയും ചെയ്തു എന്നിട്ട് പോകാനും അനുവദിക്കുന്നില്ല. ഞാൻ മുറിയിൽ കയറി വാതിലടച്ചു. അതേ വേഷത്തിൽ കിടന്നു എപ്പോഴോ ഉറങ്ങിപ്പോയി, പിന്നെ ഉണരുന്നത് 9.30ന്. എഴുന്നേറ്റ് ബാത്റൂമിൽ പോയി വായ കഴുകി സിറ്റൗട്ടിൽ വന്നിരുന്നു. ഞാൻ എഴുന്നേറ്റത് ആരും അറിഞ്ഞിട്ടില്ല, കുറച്ചുനേരം ഇരുന്നതിനു ശേഷം ഞാൻ മുറിയിൽ പോയി എൻറെ ഡ്രസ്സ് മാറി ലുങ്കി എടുത്ത് ധരിച്ചു പുറത്തേക്കിറങ്ങിയപ്പോൾ അമ്മൂമ്മ തെങ്ങുകയറാൻ വന്ന ആളോട്:- " അവൻ എഴുന്നേറ്റിട്ടില്ല നാളെ എങ്ങാനും വാ, അതുമല്ല ഈ നേരത്ത് പോയി തെങ്ങുകയറി കഴിയുമ്പോൾ വെയിൽ മൂത്ത് ഉച്ചിയിൽ അടിക്കും. അതുകൊണ്ട് മോൻ നാളെ രാവിലെ തന്നെ വാ" അയാൾ പോയി. അമ്മാവന് രണ്ടുമൂന്ന് സ്ഥലത്ത് കുറച്ചു പറമ്പ് ഉണ്ട് അവിടെ മാസത്തിൽ ഒരു ദിവസം തെങ്ങുകയറാൻ പോകണം. തെങ്ങുകയറ്റം കഴിഞ്ഞ് പെട്ടി വണ്ടിയും വിളിച്ച് തേങ്ങയും ഓലയും ഒക്കെ കയറ്റി ഇവിടെ കൊണ്ടുവന്നു ഇടണം. തെങ്ങുകയറാൻ വരുന്ന ആൾ ഒരു സഹായിയെ കൂടി കൊണ്ടുവരും, ഞാൻ അവരോടൊപ്പം പോകണം. ഏതായാലും ഇന്നത്തെ കേസ് ഒഴിവായി, പക്ഷേ നാളെ ഈ കണ്ടീഷനിൽ എനിക്ക് ഒന്നിനും വയ്യ. പണ്ടാരോ പറഞ്ഞത് പോലെ വൈക്കോലിൽ കയറി പട്ടിണി കിടക്കുന്ന സ്വഭാവമാണ് കിളിയുടേത്. പട്ടി പുല്ലു തിന്നുകയും ഇല്ല പശുവിനെ കൊണ്ട് തീറ്റിക്കുകയുമില്ല

💬 Comments

View all comments