0%

Chapter Title : എൻ്റെ കിളിക്കൂട് 4 [Dasan]

Author : Dasan Read All Parts 635

എന്ന് പറഞ്ഞതുപോലെ കിളിക്ക് എന്നോട് സ്നേഹം ഇല്ല എന്ന് അറിയിക്കുകയും ചെയ്തു എന്നെ എങ്ങും പോകാനും അനുവദിക്കില്ല, അല്ലെങ്കിൽ അമ്മൂമ്മയോട് ആ നേരത്ത് ചെന്ന് പറയില്ലല്ലോ. എന്തോ ആകട്ടെ പക്ഷേ എങ്ങനെ ഇവിടെ കഴിച്ചുകൂട്ടും. എനിക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നില്ല, അത്രയ്ക്കും ഇഷ്ടപ്പെട്ടുപോയി എൻറെ ഇഷ്ടം എത്ര തുറന്നു പറഞ്ഞിട്ടും മനസ്സിലാക്കുന്നുമില്ല. രാവിലെ എഴുന്നേറ്റ് ഒന്നും കഴിച്ചിട്ടില്ല എന്നിട്ടും എനിക്ക് വിശപ്പോ ദാഹമോ ഒന്നും തോന്നിയില്ല. പുറത്തിറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ അമ്മ എന്നെ കണ്ടു അമ്മ പറഞ്ഞു:- " നിൻറെ ചായയും പലഹാരവും അവിടെ ടേബിളിൽ ഇരിപ്പുണ്ട് പോയി കഴിക്ക് " ഞാൻ അകത്തേക്ക് പോയി അവിടെ ടേബിളിൽ ചായയും പലഹാരവും മൂടി വെച്ചിട്ടുണ്ട്. ചായ കുടിക്കാൻ ഇരിക്കുന്നതിന് മുമ്പ് അവിടെയൊക്കെ പരാതി കക്ഷിയെ അവിടെയെങ്ങും കണ്ടില്ല, എത്ര സ്നേഹം ഇല്ല എന്ന് പറഞ്ഞാലും പക്ഷേ എനിക്ക് കാണാതിരിക്കാൻ കഴിയുന്നില്ല. എന്തോ നമ്മൾ ആഗ്രഹിച്ച് നമ്മുടേത് എന്നു തോന്നുന്നത് കിട്ടാതെവരുമ്പോൾ ഉള്ള ബുദ്ധിമുട്ട് ഇപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്. എന്തൊരു നഷ്ടബോധമാണ്. കിളിയെ നോക്കി പുറത്തേക്കിറങ്ങി വീടിനു ചുറ്റും നടന്നു നോക്കി കണ്ടില്ല. അമ്മുമ്മ കുറച്ചു കഴിഞ്ഞപ്പോൾ എൻറെ അടുത്ത് വന്നു പറഞ്ഞു:- " നീ പോയി ഒരു ഓട്ടോറിക്ഷ വിളിച്ചോണ്ട് വാ, ആ പെൺകൊച്ച് രാവിലെ എഴുന്നേറ്റ് പടികളിറങ്ങുമ്പോൾ കാല് തെന്നി വീണു. വേദന എടുക്കുന്നു എന്ന് പറഞ്ഞാൽ അവൾ മുറിയിൽ ഉണ്ട്. ഓട്ടോറിക്ഷയും വിളിച്ചുകൊണ്ടുവന്നു നീ ആ ജംഗ്ഷനിലുള്ള എല്ല് ഡോക്ടറെ കാണിക്ക്, ഞാൻ അപ്പോഴേക്കും ഉച്ചക്ക് കഴിക്കാനുള്ള ചോറ് ആക്കി വയ്ക്കാം, വേഗം ചെല്ല്

💬 Comments

View all comments