0%

Chapter Title : എൻ്റെ കിളിക്കൂട് 4 [Dasan]

Author : Dasan Read All Parts 642

കൊണ്ടുപോയി ഇരുത്തി കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഊഴമായി, കിളിയെ പിടിച്ചുകൊണ്ട് ഡോക്ടറുടെ റൂമിലേക്ക് വന്നു. അയാൾ പരിശോധിച്ചിട്ട് എക്സറേ എടുത്തു നോക്കാം എന്ന് പറഞ്ഞു എക്സ്-റേ ക്കുള്ള കുറിപ്പും തന്നു. കിളിയെ പിടിച്ച് പുറത്തേക്ക് വന്നു ഓട്ടോയിൽ കയറി അടുത്തുള്ള എക്സറേ ഉണ്ടെങ്കിൽ ചെന്ന് എക്സറേ എടുത്തു തിരിച്ച് ഡോക്ടറെ കാണാൻ എത്തി. കിളിയെ ഓട്ടോറിക്ഷയിൽ ഇരുത്തി ഞാൻ പറഞ്ഞു:- "ഇതു കൊണ്ടുപോയി ഡോക്ടറെ കാണിച്ചിട്ട് വരാം" എക്സ്-റേ യുമായി ഡോക്ടറുടെ അടുത്തു ചെന്നു പരിശോധിച്ചിട്ട് അയാൾ പറഞ്ഞു കുഴപ്പമൊന്നുമില്ല പൊട്ടൽ ഒന്നും കാണുന്നില്ല രണ്ടു മൂന്നു ദിവസം റസ്റ്റ് എടുത്തു കഴിഞ്ഞാൽ മാറാവുന്ന അതേയുള്ളൂ നല്ല വേദന കാണും ഒരു ഓയിൽമെൻറ് എഴുതിത്തരാം അത് പുരട്ടുക എന്നിട്ട് ചൂടു പിടിക്കണം എല്ലാം ശരിയാവും" എന്നു പറഞ്ഞ് മരുന്നിനുള്ള കുറിപ്പ് എഴുതി തന്നു ഡോക്ടർക്കുള്ള ഫീസും കൊടുത്ത് ഞാൻ പുറത്തേക്കിറങ്ങി, ഓട്ടോറിക്ഷയിൽ തിരിച്ചുപോരുമ്പോൾ മെഡിക്കൽ ഷോപ്പിൽ നിന്നും ഓയിൽമെൻ്റും മരുന്നും വാങ്ങി വീടെത്തി ഓട്ടോറിക്ഷയിൽ നിന്നും പിടിച്ചിറക്കി. ഗേറ്റിൽ പിടിച്ചുനിർത്തി ഓട്ടോ ചേട്ടന് പൈസയും കൊടുത്തു വിട്ടു. ഗേറ്റ് തുറന്നു കിളിയെ പിടിച്ച് അകത്തേക്ക് നടത്താൻ ശ്രമിച്ചപ്പോൾ:- "ഇതൊന്നും ചെയ്തതുകൊണ്ട് എനിക്ക് നിന്നോട് ഇഷ്ടം ഒന്നും തോന്നില്ല" ഞാനൊന്നും മിണ്ടിയില്ല, പിടിച്ച് അകത്ത് അവരുടെ റൂമിൽ കൊണ്ടുപോയി കിടത്തി. അമ്മൂമ്മയുടെ അടുത്തു ചെന്ന് വിവരം ഒക്കെ പറഞ്ഞു. അമ്മുമ്മ വന്ന കിളിയെ നോക്കി എന്നിട്ട് എന്നോട് :- "മോളെ അപ്പുറത്ത് ബാത്റൂം ഉള്ള റൂമിൽ കിടത്തിയാൽ പോരായിരുന്നോ, ബാത്റൂമിൽ പോകാനും വരാനും അതല്ലേ എളുപ്പം" ശരിയാണെന്ന്

💬 Comments

View all comments