Chapter Title : എൻ്റെ കിളിക്കൂട് 4 [Dasan]
ഞാനും പറഞ്ഞു. കാൽപ്പാദത്തിൽ മേൽ നല്ല നീര് ഉണ്ട്. കിളിയോട് അവിടെ നിന്നും എഴുന്നേൽക്കാൻ അമ്മൂമ്മ പറഞ്ഞിട്ട് എന്നോട് പിടിക്കാൻ പറഞ്ഞു. കിളി അവിടെനിന്നും എഴുന്നേറ്റു പിടിച്ച് അപ്പുറത്തെ റൂമിലേക്ക് കൊണ്ടുപോയി കസേരയിലിരുത്തി, കട്ടിൽ ആ മുറിയുടെ പടിഞ്ഞാറുവശം ചുവരിനോട് ചേർന്ന് തെക്കുവടക്ക് ആയിട്ടാണ് കിടക്കുന്നത് ബെഡ് ഉപയോഗിക്കാത്തതിനാൽ കൊട്ടി കുടഞ്ഞ് ഞാനും അമ്മുമ്മയും കൂടി ഷീറ്റ് വിരിച്ചിട്ട് കിളിയേ കിടത്തി, അമ്മുമ്മയെ സഹായിക്കാൻ ഞാനും അടുക്കളയിലേക്ക് ചെന്നു മീൻ മേടിച്ച് വെട്ടിക്കഴുകി വച്ചിട്ടുണ്ടായിരുന്നു അതിനു വേണ്ട എല്ലാ ചേരുവകളും ഞാൻ അടുപ്പിച്ചു കൊടുത്തിട്ട് എൻറെ മുറിയിലേക്ക് പോയി. കിളി ഇന്ന് ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങിയപ്പോൾ പറഞ്ഞ വാക്കുകൾ ഓർക്കുകയായിരുന്നു എന്തുമാത്രം ദേഷ്യത്തിലാണ് പറഞ്ഞത്, അത്രമാത്രം ദേഷ്യം എന്നോട് ഉണ്ട്. ഇതൊക്കെ ആലോചിച്ച് കിടക്കുമ്പോൾ അമ്മൂമ്മ ചോറ് തിന്നാൻ വന്നു വിളിച്ചു. ഞാൻ ടേബിളിന് അരികിലേക്ക് ചെല്ലുമ്പോൾ, അമ്മൂമ്മ കിളി ക്കുള്ള ഭക്ഷണവുമായി ആ മുറിയിലേക്ക് പോകുന്നത് കണ്ടു. പെട്ടെന്ന് അമ്മുമ്മയുടെ വിളിയാണ് കേട്ടത് - " എടാ വേഗം വാ, ദേ ആ പെൺകൊച്ച് താഴെ കിടക്കുന്നു" ഞാൻ വേഗത്തിൽ അങ്ങോട്ട് ഓടിച്ചെന്നപ്പോൾ കിളി താഴെ ഇരുന്നു നേരുള്ള കാലും പൊക്കിപ്പിടിച്ച് കരയുന്നു ഉച്ചത്തിലുള്ള കരച്ചിൽ അല്ല കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ട്. അമ്മൂമ്മ എന്നോട് പറഞ്ഞു:- " എടാ മോൾക്ക് ബാത്റൂമിൽ പോകണം എന്ന് പറഞ്ഞു, ഒന്ന് പിടിച്ച് അങ്ങോട്ട് ആക്ക്" ഞാൻ പിടിച്ച ബാത്റൂമിൽ ആക്കിയിട്ട് മുറിക്കു പുറത്തിറങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അമ്മൂമ്മ വീണ്ടും വിളിച്ചു. അമ്മൂമ്മയ്ക്ക് ഒറ്റയ്ക്ക് കിളിയേ പൊക്കാനും
💬 Comments
View all comments