Chapter Title : എൻ്റെ കിളിക്കൂട് 5 [Dasan]
കുത്തുകയോ അടിക്കുകയോ ചെയ്ത് ഉണർത്തിയാൽ മതി. എന്നുകരുതി പട്ടിയെ തല്ലുന്നത് പോലെ തല്ലല്ലേ....... ദേഷ്യം ഉണ്ടാവാം പക്ഷേ രാത്രിയിൽ ഉറക്കത്തിൽ തല്ലിയാൽ പേടിച്ചുപോകും" ഇത്രയും പറഞ്ഞ് വടിയെടുത്ത് കട്ടിലിൻ്റെ തലക്കൽ ചാരി വെച്ചു വാതിൽക്കൽ പായവിരിച്ച് ഇന്നലെ കിടന്നത് പോലെ കിടന്നു എന്നിട്ട് ആത്മഗതം പോലെ ഉറക്കെ "ഭഗവാനേ ഇന്ന് എന്നെ തല്ലി കൊല്ലാതെ കാത്തോളണേ" എന്ന് പറഞ്ഞുകൊണ്ട് ഉണ്ടക്കണ്ണിക്ക് പുറം തിരിഞ്ഞു കിടന്നു.
അഭിമുഖമായി കിടന്നാൽ മുഖത്തുനോക്കിയാൽ എന്താണ് പാവം എന്നറിയില്ലല്ലോ, അതുമല്ല കുത്തു കണ്ണിൽ കിട്ടിയാലോ? അതുകൊണ്ട് ഇതാണ് അഭികാമ്യം. എപ്പോഴോ ഞാൻ ഉറങ്ങി, ഉറക്കത്തിൽ തലയുടെ പുറകിൽ ചൊറിച്ചിൽ അനുഭവപ്പെട്ടപ്പോൾ ആണ് ഉണരുന്നത് പരിസരബോധം വന്നു തിരിഞ്ഞുനോക്കുമ്പോൾ കണ്ണുകൾ തുറന്നു എന്നെ നോക്കി ഒരാൾ കിടക്കുന്നു. ഞാൻ അവിടെ കിടന്നു ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം ഒരു മണി ആകുന്നു. അപ്പോൾ എനിക്ക് മനസ്സിലായി ബാത്റൂമിൽ പോകാനുള്ള സിഗ്നൽ ആണ്. വെറുതെ അനങ്ങാതെ കിടക്കുമ്പോൾ മൂത്രശങ്ക കൂടും.
ഞാൻ എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊണ്ടുവന്ന് കട്ടിലിൽ എത്തിയപ്പോൾ വെള്ളം ജഗ്ഗിന് വേണ്ടി കയ്യെത്തിക്കുന്നു. ഒന്നും പറയില്ലല്ലോ മൗനിബാബയല്ലേ. ഞാൻ ജഗ് എടുത്തുകൊടുത്തു, വെള്ളം കുടിച്ച് തിരിച്ചു മേടിച്ചു. എന്നിട്ട് കാലൊക്കെ തുടച്ച് കിടത്തി പോകുന്നതിനു മുമ്പ് ആ മുഖത്തേക്ക് ഒന്ന് നോക്കി, ഞാൻ നോക്കുന്നത് കണ്ടു പെട്ടെന്ന് മുഖം വെട്ടിച്ച് തിരിഞ്ഞുകിടന്നു. ഞാൻ പോയി കിടന്നുവെങ്കിലും ഉറങ്ങാൻ സമയം എടുക്കും, ഉറക്കത്തിൻ്റെ ആ ഫ്ലോ നഷ്ടപ്പെട്ടത് അല്ലേ.
വീണ്ടും ഞാൻ പുറം തിരിഞ്ഞാണ് കിടന്നത് എങ്കിലും ഒരു കൗതുകത്തിനു വേണ്ടി വെറുതെ ഒന്ന് തിരിഞ്ഞപ്പോൾ
💬 Comments
View all comments