Chapter Title : എൻ്റെ കിളിക്കൂട് 5 [Dasan]
കാണുന്നത് രണ്ട് ബൾബുകൾ കത്തി നിൽക്കുന്നതുപോലെ കണ്ണുകൾ തുറന്ന് എന്നെ നോക്കി കിടക്കുന്നു. ഞാൻ ഭയപ്പെട്ടു എന്താണാവോ വടികൊണ്ടു കുത്താനൊ അടിക്കാനൊയുള്ള ഭാവമാണോ ഒന്നും അറിയില്ല. ഞാൻ നോക്കുന്നത് കണ്ടു പെട്ടെന്ന് കണ്ണടച്ചു കിടന്നു. ഞാൻ ഭയം കൊണ്ട് സ്വല്പം വിട്ടു കിടന്നെങ്കിലും, പിന്നീട് ആലോചിച്ചപ്പോൾ ഉറക്കത്തിൽ എന്തെങ്കിലും സഹായത്തിന് വിളിക്കണമെങ്കിൽ കമ്പുകൊണ്ട് തൊടുന്ന നഗരത്തിൽ കിടന്നാൽ അല്ലേ പറ്റൂ,
അതുകൊണ്ട് കുറച്ച് അടുത്തേക്ക് കിടന്നു. അടിക്കുകയോ കുത്തുകയോ ചെയ്യും എന്നുള്ള ഭയം ഉണ്ടെങ്കിലും എപ്പോഴോ ഉറങ്ങിപ്പോയി. ആ ഉറക്കത്തിൽ നിന്നും ഉണരുന്നത് അഞ്ചുമണിക്കാണ്, അപ്പോൾ കക്ഷി നല്ല ഉറക്കത്തിലാണ്. ഇന്നലെ എപ്പോഴാണാവൊ ഉറങ്ങിയത്, ഉറങ്ങട്ടെ. ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് അടുക്കളയിൽ പോയി കട്ടന് സ്റ്റൗവിൽ വെള്ളം വച്ച് ബ്രഷ് പേസ്റ്റും എടുത്ത് ലൈറ്റിട്ട് പുറത്തുപോയി ഫ്രഷ് ആയി വന്നപ്പോൾ കട്ട വെള്ളം തിളക്കുന്നു ചായപ്പൊടി ഇട്ട് ഇറക്കി പഞ്ചസാരയിട്ട് രണ്ട് ഗ്ലാസുകളിൽ ആക്കി മുറിയിൽ ചെന്നു നോക്കുമ്പോൾ കക്ഷി ഉണർന്നു കിടക്കുന്നതു കൊണ്ട് മുറിയിൽ ലൈറ്റിട്ടു,
ഞാൻ ഒന്നും ചോദിക്കാതെ ആളെ പൊക്കി ബാത്റൂമിൽ ആക്കി അടുക്കളയിൽ പോയി കട്ടനുമായി വരുമ്പോൾ ബാത്റൂമിൽ കഴിഞ്ഞിട്ട് ഉണ്ടായിരുന്നു. ഇറക്കി കൊണ്ടുവന്ന് ചുവരിൽ തലയണ വെച്ച് ചാരി ഇരുത്തി കട്ടൻ കയ്യിൽ കൊടുത്തു. എൻറെ കട്ടനും ആയി ഞാൻ സെറ്റിയിൽ ഇരുന്നു. ഇന്നും ഗ്ലാസ് പൊട്ടിക്കണ്ടല്ലോ എന്ന് കരുതി ഇടയ്ക്കിടക്ക് മുറിയിലേക്ക് ശ്രദ്ധിച്ചിരുന്നു. എൻറെ കട്ടൻ തീർന്നപ്പോൾ എഴുന്നേറ്റു പോകുന്ന വഴി കിളിയുടെ അടുത്തുചെന്നപ്പോൾ ഗ്ലാസ് കാലിയായിരുന്നു അതും വാങ്ങി അടുക്കളയിലെ സിങ്കിൽ കൊണ്ടു പോയിട്ടു.
തിരിച്ചു വന്ന് ആളെ
💬 Comments
View all comments